സിക്കിമില്‍ മേഘ വിസ്‌ഫോടനം. തീസ്ത നദിയില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് 23 സൈനികരെ കാണാതായെന്ന് റിപ്പോര്‍ട്ട്.പ്രളയത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന്റെ അടിയിലായിട്ടുണ്ട്. പ്രളയത്തില്‍ ഒഴുകിപ്പോയെന്ന സംശയത്തില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മിന്നല്‍ പ്രളയത്തില്‍ കാണാതായ 23 സൈനികര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സൈനിക വാഹനങ്ങളും വെള്ളത്തില്‍ ഒഴുകിപ്പോയതായും റിപ്പോര്‍ട്ടുകളുണ്ട്. സൈനികര്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചതായി സൈന്യം അറിയിച്ചു.
വടക്കന്‍ സിക്കിമിലെ ലൊനക് തടാകത്തിന് മുകളിലാണ് മേഘ വിസ്‌ഫോടനം സംഭവിച്ചത്. തടാകം കരകവിഞ്ഞ് ഒഴുകിയെത്തിയ വെള്ളമാണ് തീസ്ത നദിയില്‍ മിന്നല്‍ പ്രളയത്തിന് കാരണമായത്. മിന്നല്‍ പ്രളയത്തില്‍ സൈനിക ക്യാമ്പുകളെയും മറ്റും കാര്യമായി ബാധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
മിന്നൽ പ്രളയത്തെ തുടർന്ന് ഏകദേശം 2,400 വിനോദസഞ്ചാരികൾ മേഖലയിൽ ഒറ്റപ്പെട്ടതായും രക്ഷാപ്രവർത്തനത്തിനായി സൈന്യത്തെ വിളിച്ചതായും റിപ്പോർട്ടുണ്ട്. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ടീസ്ത നദി തീരത്തു നിന്ന് വിട്ടുനിൽക്കാൻ ജനങ്ങളോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ഭരണകൂടം മുൻകരുതൽ നടപടിയായി നദിയുടെ താഴ്ന്ന വൃഷ്ടിപ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കാൻ ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗ് സിങ്തം മേഖല സന്ദർശിച്ചിരുന്നു.
#WATCH | Sikkim: A flood-like situation arose in Singtam after a cloud burst.
(Video source: Central Water Commission) pic.twitter.com/00xJ0QX3ye
— ANI (@ANI) October 4, 2023