​തന്റെ വാഹനം കടന്നുപോകുമ്പോൾ ജനത്തെ തടയരുത്: ഷാളും പൂക്കളും വേണ്ടെന്നും സിദ്ധരാമയ്യ

Date:

Share post:

ജനപ്രിയ തീരുമാനങ്ങളുമായി കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തൻറെ വാഹനം കടന്ന് പോകുമ്പോൾ മറ്റ് വാഹനങ്ങൾ തടഞ്ഞ് ഗതാഗതം സുഗമമാക്കേണ്ടെന്ന് മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. അതിന് പിന്നാലെയാണ് പുത്തൻ തീരുമാനവും വെളിപ്പെടുത്തിയിരിക്കുന്നത്.

പൊതു, സ്വകാര്യ ചടങ്ങുകളിൽ ആദരവിൻറെ ഭാഗമായി പൂക്കളും ഷാളുകളും സ്വീകരിക്കില്ലെന്നാണ് സിദ്ധരാമയ്യ അറിയിച്ചത്. ആളുകൾക്ക് അവരുടെ സ്നേഹവും ആദരവും പ്രകടിപ്പിക്കാൻ സമ്മാനമെന്ന നിലയിൽ ഇനി പുസ്തകങ്ങൾ നൽകാം.

അതേസമയം സീറോ ട്രാഫിക് പ്രോട്ടോക്കോൾ മാറ്റാൻ കമ്മീഷണർക്ക്‌ മുഖ്യമന്ത്രി നിർദ്ദേശം നൽകി. മറ്റ് വാഹനങ്ങൾ തടയുന്നത് മൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് നേരിട്ട് കണ്ടതിനാലാണ് നിർദേശമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ഈ തീരുമാനത്തിന് വൻ ജനപിന്തുണയാണ് ലഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

90 പ്രീമിയം വാഹന നമ്പർ പ്ലേറ്റുകൾ ലേലം ചെയ്യാനൊരുങ്ങി ആർടിഎ; ലേലം ഡിസംബർ 28ന്

പ്രീമിയം വാഹന നമ്പർ പ്ലേറ്റുകൾ ലേലം ചെയ്യാനൊരുങ്ങി ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). 117-ാമത് ഓപ്പൺ ലൈസൻസിംഗ് പ്ലേറ്റ് ലേലത്തിൽ രണ്ട്...

അവശ്യസാധനങ്ങൾ ഇനി പറന്നെത്തും; ദുബായിൽ ഡ്രോൺ ഡെലിവറി സർവ്വീസ് ആരംഭിച്ചു

ഇനി അവശ്യവസ്തുക്കൾ നിങ്ങളുടെ കൈകളിൽ പറന്നെത്തും. ഡ്രോണുകൾ വഴി അവശ്യവസ്തുക്കളുടെയും പാഴ്സലുകളുടെയും ഡെലിവറി ദുബായിൽ ഔദ്യോഗികമായി ആരംഭിച്ചു. പ്രമുഖ ഡ്രോൺ കമ്പനിയായ കീറ്റ ഡ്രോണിന്...

ദേശീയദിന നിറവിൽ ഖത്തർ; നാടെങ്ങും വിപുലമായ ആഘോഷങ്ങൾ

ദേശീയദിനം ആഘോഷിക്കുകയാണ് ഖത്തർ. ഐക്യത്തിന്റെയും പാരമ്പര്യത്തിൻ്റെയും ആഘോഷമാണ് ഖത്തറിന് ദേശീയദിനം. ഒരാഴ്‌ച മുമ്പ് തന്നെ ദേശീയദിനാഘോഷത്തിൻ്റെ സ്ഥിരം വേദിയായ ദർബ് അൽസാഇയിൽ ആഘോഷ പരിപാടികൾ...

ഖത്തർ ദേശീയ ദിനം; തടവുകാർക്ക് മോചനം നൽകാൻ ഉത്തരവിട്ട് അമീർ

നാളെ ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് ഖത്തർ. ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തറിലെ വിവിധ ജയിലുകളിൽ കഴിയുന്ന അനവധി തടവുകാർക്ക് മോചനം നൽകാൻ ഉത്തരവിട്ടിരിക്കുകയാണ് അമീർ ഷെയ്ഖ് തമീം...