ഇംഗ്ലീഷ് ഭാഷയിൽ നോട്ടറി സേവനം ലഭ്യമാക്കുന്നതിനായി അബുദബിയിൽ പ്രത്യേക ഓഫീസ്. ആദ്യമായാണ് ഇംഗ്ലിഷ് ഭാഷാ ജുഡീഷ്യൽ സേവന ബ്യൂറോ മിഡിൽ ഈസ്റ്റിൽ ആരംഭിക്കുന്നത്.
യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇംഗ്ലിഷ് ഭാഷയിലുള്ള കരാറുകളും രേഖകളും മറ്റു നിയമ സഹായങ്ങളും നോട്ടറി സർവീസ് ബ്യൂറോ ലഭ്യമാക്കും. പൂർണമായും ഡിജിറ്റൽ ഫോർമാറ്റിലായിരിക്കും സേവനങ്ങൾ ലഭ്യമാക്കുക.
എമിറേറ്റിലെ വിദേശികൾക്കും വിദേശ കമ്പനികൾക്കും ഏറെ സഹായകമാകുന്ന തീരുമാനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ബിസിനസുകളുടെ പ്രവർത്തനം എളുപ്പത്തിലാക്കാൻ ഇതിലൂടെ സാധിക്കുമെന്ന് ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ് അഭിപ്രായപ്പെട്ടു.