ഷാര്‍ജയില്‍ ഡ്രൈവിംഗ് ലൈസന്‍സിനായി അപേക്ഷിച്ചവര്‍ക്ക് തിയറി പരീക്ഷ ഓണ്‍ലൈനായി എഴുതാന്‍ അവസരം. ഷാര്‍ജ പോലീസിന്‍റെ സ്മാര്‍ട്ട് തിയറി പദ്ധതി പ്രകാരമാണ് പുതിയ സൗകര്യം ഒരുങ്ങിയത്.
ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതോടെ ടെസ്റ്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കസ്റ്റമര്‍ സെന്‍ററുകളേയോ ഡ്രൈവിംഗ് കേന്ദ്രങ്ങളേയോ ആശ്രയിക്കാതെ പരീക്ഷ എഴുതാനാകും.
സ്മാര്‍ട്ട് തിയറി പരീക്ഷ സംവിധാനം രാജ്യത്തെ ലൈസന്‍സിംഗ് വകുപ്പുകളില്‍ ആദ്യത്തേതാണെന്ന് ഷാര്‍ജയിലെ വാഹന ലൈസന്‍സിംഗ് വകുപ്പ് അറിയിച്ചു.
സേവനം ഓണ്‍ലൈനാകുന്നതോടെ ഇതര സേവനകേന്ദ്രങ്ങളിലെ തിരക്ക് കുറയുമെന്നും
സേവനങ്ങളുടെ നിലവാരം ഉയരുമെന്നും പോലീസ് വെഹിക്കിൾസ് ആന്‍റ് ഡ്രൈവേഴ്സ് ലൈസന്‍സിംഗ് വകുപ്പ് ഡയറക്ടര്‍ ലഫ്. കേണല്‍ റാഷിദ് അഹമ്മദ് അല്‍ ഫര്‍ദാന്‍ പറഞ്ഞു.