രാജ്യത്തെ പൗരന്മാരെ കാണാനും ആശയവിനിമയം നടത്താനും അവസരമൊരുക്കി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മിദ് ബിന്‍ സായിദ് അല്‍ നെഹ്യാന്. ജൂണ്‍ നാല് ശനിയാഴ്ചയും അഞ്ചാം തിയതി ഞായറാഴ്ചയും ഖസർ അൽ ദൈദിൽ ശൈഖ് മുഹമ്മദ് പൗരന്മാരെ സ്വീകരിക്കും.
അദ്ദേഹത്തെ കാണാനും അഭിവാദ്യം ചെയ്യാനും ആഗ്രഹിക്കുന്ന പൗരന്മാർ അൽ ദൈദ് ക്ലബ്ബിൽ രജിസ്റ്റർ ചെയ്യുകയും സുഗമമായ പ്രവേശന നടപടിക്രമങ്ങൾ ഉറപ്പാക്കുകയും വേണമെന്നും അധികൃതര്‍ വ്യക്തമാക്കി.
അല്‍ ഹോസന്‍ ആപ്പില്‍ ഗ്രീസ് സ്റ്റാറ്റസ് ഉളളവര്‍ക്കാണ് അവസരം.
ജനസമ്പര്‍ക്കത്തിന് മുന്നോടിയായി തന്റെ സഹോദരന്മാരേയും സുപ്രീം കൗണ്‍സില്‍ അംഗങ്ങളേുയും എമിറേറ്റ്സ് ഭരണാധികാരികളേയും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മിദ് ബിന്‍ സായിദ് അല്‍ നെഹ്യാന് സന്ദര്‍ശിച്ചു.