സൗദി പൗരന്‍മാര്‍ക്ക് ഇന്ത്യയുൾപ്പടെ 16 രാജ്യത്തേക്കുളള യാത്രാവിലക്ക് തുടരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുളള പാസ്പോര്‍ട്ട് ജനനല്‍ ഡയറക്ടറേറ്റ് ജവാസാത്തിന്‍റെ അറിയിപ്പ്. അറേബ്യന്‍ രാജ്യങ്ങൾ ഒഴികെയുളള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന സൗദി പൗരന്‍മാരുടെ പാസ്പോര്‍ട്ടിന്‍റെ കാലാവധി ആറ് മാസത്തില്‍ കുറയരുതെന്നും നിര്‍ദ്ദേശം.
ഇന്ത്യയ്ക്ക് പുറമെ ഇന്തോനേഷ്യ, ലബനാന്‍, തുര്‍ക്കി, യമന്‍, സിറിയ, ഇറാന്‍, സോമാലിയ, അഫ്ഗാനിസ്ഥാന്‍, വെനിസ്വേല, അര്‍മീനിയ, ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോ, ലിബിയ, വിയറ്റ്നാം, ബെലറൂസ്, ഇത്യോപ എന്നീ രാജ്യങ്ങളിലേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുളളത്.
ആറ് ജിസിസി രാജ്യങ്ങളിലെ യാത്രയ്ക്ക് സൗദി പൗരന്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡിന്‍റെ കാലാവധി മൂന്ന് മാസത്തില്‍ കൂടുതല്‍ ആയിരിക്കണമെന്നും അബ്ഷീര്‍ , തവക്കല്‍ന ആപ്പുകളില്‍ ലഭിക്കുന്ന തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പ് ജിസിസി രാജ്യങ്ങളിലെ യാത്രയ്ക്ക് പരിഗണിക്കില്ലെന്നും ജവാസാത് വ്യക്തമാക്കി.
കൊവിഡ് വാക്സിന്‍ മൂന്ന് ഡോസ് എടുത്തവര്‍ക്കും ,രണ്ട് ഡോഡ് എടുത്ത് മൂന്ന് മാസം പിന്നിട്ടവര്‍ക്കും മാത്രമേ രാജ്യത്തിന്‍റെ പുറത്ത് യാത്ര ചെയ്യുന്നതിന് അനുമതി നല്‍കൂവെന്നും ജാവാസാത് അറിയിച്ചിട്ടുണ്ട്. 12 വയസിനും 16 വയസിനും ഇടയിലുളളവര്‍ക്ക് രണ്ട് ഡോസ് വാക്സിന്‍ നല്‍കണമെന്നും 12 വയസിന് താഴെയുളളവര്‍ക്ക് ട്രാവല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെന്നും ജവാസാത് വ്യക്തമാക്കി.