സൗ​ദി​യി​ലേ​ക്കു​ള്ള ടൂ​റി​സ്​​റ്റ്​ വി​സ​യു​ടെ നി​യ​മം അ​റിയാത്തത് കുരുക്കായി : മലയാളിക്ക് 10,000 റി​യാ​ൽ പി​​ഴ

Date:

Share post:

ടൂ​റി​സ്​​റ്റ്​ വി​സ സംബന്ധിച്ച് പല രാജ്യങ്ങളിലും പല നിയമങ്ങളാണ് നിലവിലുള്ളത്. ഒരു രാജ്യത്തേക്ക് പോകുന്നതിന് മുൻപ് ഇത്തരം കാര്യങ്ങൾ സംബന്ധിച്ച അറിവ് സ്വായത്തമാക്കുന്നത് ചിലപ്പോഴെങ്കിലും ​ഗുണം ചെയ്യും. വി​സ നി​യ​മ​ത്തെ​ക്കു​റി​ച്ചു​ള്ള കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. സൗദിയിലേക്ക് ടൂറിസ്റ്റ് വിസയിലേക്ക് പോയ മലയാളിയുടെ അനുഭവമാണ് വാർത്തയിൽ ഇടം നേടിയിരിക്കുന്നത്.

എ​റ​ണാ​കു​ളം സ്വ​ദേ​ശി ഹ​മീ​ദ് ഉ​മ​റാണ് സൗ​ദി​യി​ലേ​ക്കു​ള്ള ടൂ​റി​സ്​​റ്റ്​ വി​സ​യു​ടെ നി​യ​മം അ​റി​യാ​ത്ത​ത്​ മൂലം കുരുക്കിൽപ്പെട്ടിരിക്കുന്നത്. വി​ദേ​ശ​ സ​ഞ്ചാ​രി​ക​ൾ​ക്ക് സൗ​ദി​അ​റേ​ബ്യ സ​ന്ദ​ർ​ശി​ക്കാ​ൻ ടൂ​റി​സം മ​ന്ത്രാ​ല​യം ന​ൽ​കു​ന്ന ഒ​രു വ​ർ​ഷ​ത്തെ മ​ൾ​ട്ടി​പ്പി​ൾ എ​ൻ​ട്രി വി​സ​യു​ടെ നി​യ​മം അ​റി​യാ​ത്ത​താ​ണ്​ അ​ദ്ദേ​ഹ​ത്തെ നി​യ​മ​ക്കു​രു​ക്കി​ലാ​ക്കി​യ​ത്.

സംഭവം ഇങ്ങനെ

ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ മൂ​ന്നി​നാ​ണ്​ ഒ​രു വ​ർ​ഷ​ത്തെ മ​ൾ​ട്ടി​പ്പി​ൾ എ​ൻ​ട്രി വി​സ​യി​ൽ ആ​ദ്യം ഹ​മീ​ദ് സൗ​ദി​യി​ലെ​ത്തി​യ​ത്. കൃ​ത്യം 89 ദി​വ​സം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ മ​ട​ങ്ങു​ക​യും ചെ​യ്തു. ഉ​ട​ൻ അ​ടു​ത്ത ടൂ​റി​സം വി​സ​ക്ക് അ​പേ​ക്ഷി​ച്ചു. 90 ദി​വ​സ​ത്തെ മ​ൾ​ട്ടി​പ്പി​ൾ എ​ൻ​ട്രി വി​സ ല​ഭി​ച്ചു. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 29ന് ​റി​യാ​ദ് എ​യ​ർ​പോ​ർ​ട്ടി​ൽ ഇ​റ​ങ്ങി.

മു​ൻ ത​വ​ണ​ത്തേ​തു​ പോ​ലെ 89 ദി​വ​സം പൂ​ർ​ത്തി​യാ​ക്കി മ​ട​ക്ക​യാ​ത്ര​ക്ക് എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ എ​ക്സി​റ്റ് ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ല. 8,700 റി​യാ​ൽ പി​ഴ​യ​ട​ച്ചു​വ​രാ​ൻ ഉ​ദ്യോ​സ്ഥ​ൻ സ്ലി​പ്പ് ന​ൽ​കി. പിന്നീടാണ് ഹമീദിന് കാര്യം മനസ്സിലായത്. ടൂ​റി​സം വി​സ​യി​ൽ പ​ര​മാ​വ​ധി ഒ​രു വ​ർ​ഷം സൗ​ദി​യി​ൽ ത​ങ്ങാ​നാ​കു​ക 90 ദി​വ​സ​മാ​ണ്.

ആ​ദ്യ വി​സ​യി​ൽ 89 ദി​വ​സ​വും ര​ണ്ടാം വി​സ​യി​ൽ 88 ദി​വ​സ​വും രാ​ജ്യ​ത്ത് ത​ങ്ങി​യ ഹ​മീ​ദ് 87 ദി​വ​സം സൗ​ദി​യി​ൽ അ​ന​ധി​കൃ​ത​മാ​യി അ​ധി​കം ത​ങ്ങി​യ​തി​നാ​ണ് നി​യ​മ​മ​നു​സ​രി​ച്ച് ദി​വ​സം 100 റി​യാ​ൽ പ്ര​കാ​രം 87 ദി​വ​സ​ത്തേ​ക്ക് 8,700 റി​യ​ൽ പി​ഴ​യി​ട്ട​ത്. അ​തോ​ടെ ജ​നു​വ​രി 25ന്​ ​നി​ശ്ച​യി​ച്ചി​രു​ന്ന യാ​ത്ര മു​ട​ങ്ങി. ഇ​നി ഓ​രോ ദി​വ​സ​വും 100 റി​യാ​ൽ വീ​തം പി​ഴ ഇ​ര​ട്ടി​ക്കു​ക​യാ​ണ്. ഇ​ത്ര​യും വ​ലി​യ തു​ക അ​ട​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ എങ്ങനെ നാട്ടിലേക്ക് മടങ്ങുമെന്ന ആശങ്കയിലാണ് ഹ​മീ​ദ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...