പി ടി ഉഷയ്ക്കെതിരെ ശശി തരൂർ

Date:

Share post:

ജന്തർ മന്ദിറിൽ ​ഗുസ്തി ഫെഡറേഷൻ ചെയർമാൻ ബ്രിജ് ഭൂഷണിനെതിരെ ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിനെതിരായ പി ടി ഉഷയുടെ പരാമർശത്തിനെതിരെ കോൺ​ഗ്രസ് നേതാവ് ശശി തരൂർ എംപി രം​ഗത്ത്.

ലൈം​ഗിക പീഡനത്തിനിരയായ നിങ്ങളുടെ സഹകായിക താരങ്ങളുടെ ന്യായമായ പ്രതിഷേധങ്ങളെ ഇകഴ്ത്തുന്നത് ശരിയല്ല. അവരുടെ ആശങ്കകൾ കേൾക്കുന്നതിനും അവരുമായി ചർച്ച നടത്തുന്നതിനും ന്യായമായ നടപടി സ്വീകരിക്കുന്നതിനും പകരം അവരെ അവഹേളിക്കുന്നത് അം​ഗീകരിക്കാനാകില്ലെന്നും ശശി തരൂർ പറഞ്ഞു. അവകാശങ്ങൾക്ക് വേണ്ടി നിലകൊളളുന്നത് രാഷ്ട്രത്തിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താരങ്ങളുടെ തെരുവിലെ സമരം ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കിയെന്നായിരുന്നു പി ടി ഉഷയുടെ പരാമർശം. പ്രതിഷേധം അച്ചടക്കമില്ലായ്മക്ക് തുല്യമാണ്. തെരുവിലെ സമരം കായിക മേഖലയ്ക്ക് ഗുണം ചെയ്യില്ല. സമരത്തിന് പോകും മുമ്പ് താരങ്ങള്‍ ഒളിംപിക് അസോസിയേഷനെ സമീപിക്കണമായിരുന്നും പി ടി ഉഷയുടെ പ്രതികരിച്ചിരുന്നു. പിടി ഉഷയിൽ നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് സാക്ഷി മാലികും പ്രതികരിച്ചിരുന്നു. ആവർത്തിച്ച് പറഞ്ഞിട്ടും അറിയിച്ചിട്ടും പൊലീസിലേക്ക് കൈമാറാനോ നടപടിയെടുക്കാനോ ഒളിമ്പിക് അസോസിയേഷൻ തയ്യാറായില്ല. ലൈം​ഗികാതിക്രമം നേരിട്ടതിന്റെ പേരിൽ വനിതാ ​ഗുസ്തി താരങ്ങൾക്ക് പ്രതിഷേധിക്കാൻ അവകാശമില്ലേ എന്നും സാക്ഷി മാലിക് ചോദിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

നടനും നിർമ്മാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക...

ഏഴ് ദിവസത്തേയ്ക്ക് സൗജന്യ 53 ജിബി ഡാറ്റ; യുഎഇ ദേശീയ ദിനത്തിൽ വമ്പൻ ഓഫറുമായി ഡു

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം ഓപ്പറേറ്റർ ഡു. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ഏഴ് ദിവസത്തേക്ക് 53 ജിബി...

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത് സൗദി ഭരണാധികാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176...

യുഎഇ ദേശീയ ദിനം; അവധി ദിനത്തിൽ കുടുംബങ്ങൾക്ക് മാത്രമായി ദുബായിലെ 4 പൊതു ബീച്ചുകൾ

53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ്...