സ്വപ്ന സുരേഷുമായി പി സി ജോർജ് കൂടിക്കാഴ്ച നടത്തിയെന്ന് സരിത എസ് നായരോട് വെളിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തായതോടെ സ്വർണക്കടത്ത് കേസിൽ പുതിയ വഴിത്തിരിവായിരിക്കുകയാണ്. ഇന്നലെയാണ് സ്വപ്ന മുഖ്യമന്ത്രിക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തൽ നടത്തിയത്.
സ്വപ്ന തൈക്കാട് ഗസ്റ്റ് ഹൗസിൽ വെച്ച് തന്നെ കണ്ട് എഴുതി നൽകിയ കത്ത് പി.സി.ജോർജ് ഇന്ന് മാധ്യമപ്രവർത്തകർക്ക് കൈമാറി. കത്തിൽ എം ശിവശങ്കറിനെതിരായ കാര്യങ്ങളാണുള്ളത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഒരു ബാഗ് മറന്നത് എത്തിക്കണമെന്ന് ആവശ്യപ്പെട്ടെന്നും കോൺസുലേറ്റിൽ വച്ച് സ്കാൻ ചെയ്തപ്പോൾ അതിൽ കറൻസി നോട്ടുകൾ കണ്ടുവെന്നും സ്വപ്നയുടെ കത്തിലുണ്ട്. കോൺസുൽ ജനറലിന് കള്ളക്കടത്ത് നടത്താൻ എക്സ് കാറ്റഗറി സുരക്ഷ നൽകിയതായും സ്വപ്ന വെളിപ്പെടുത്തുന്നു. കള്ളക്കടത്ത് നടത്തിയ മുഖ്യമന്ത്രി രാജ്യത്തിന് അപമാനമെന്ന് പി.സി.ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നയതന്ത്ര പാഴ്സൽ സ്വർണക്കടത്തിൽ സ്വപ്ന സുരേഷിനും പി എസ് സരിത്തിനും മുഖ്യമന്ത്രി പിണറായി വിജയനും നേരിട്ട് പങ്കുണ്ടെന്നും പി സിജോർജ് പറയുന്നു. കേസിൽ മുഖ്യമന്ത്രി ഒന്നാം പ്രതിയാണെന്നും കള്ളക്കടത്ത് നടത്തിയ മുഖ്യമന്ത്രി രാജ്യത്തിന് അപമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സരിതയുമായി നടത്തിയ ഫോൺ സംഭാഷണം പുറത്തുവന്ന വിഷയത്തിൽ ഉള്ള പ്രതികരണവും പി സി ജോർജ് പറയുന്നുണ്ട്. എന്താണ് താൻ ഫോണിൽ സംസാരിച്ചതിൽ പ്രത്യേകതയെന്ന് ചോദിക്കുന്നു. സരിതയുമായി എത്ര കൊല്ലമായി സംസാരിക്കുന്നതാണെന്നും “ചക്കരപ്പെണ്ണേ” എന്നാണ് സരിതയെ പണ്ട് മുതലേ വിളിക്കുന്നതെന്നും പി സി പറഞ്ഞു.
സരിതയുമായി പി സി ജോർജ് നടത്തിയ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ ചുവടെ: