സംസ്ഥാനത്തെ മിത്ത് വിവാദത്തിൽ വിവാദത്തിൽ പ്രതികരിച്ച് നടൻ സലിംകുമാർ. ദേവസ്വം മന്ത്രിയെ മിത്തിസം മന്ത്രിയെന്ന് വിളിക്കണം എന്ന് നടൻ സലിം കുമാർ പറയുന്നത്. ഭണ്ഡാരത്തിൽ നിന്നുള്ള പണത്തെ മിത്തുമണിയെന്നും വിളിക്കണം എന്നും സലിം കുമാർ നിർദ്ദേശിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരത്തിന്റ പ്രതികരണം. മാറ്റങ്ങൾ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളിൽ നിന്നും തന്നെയാണെന്നും മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘർഷം നിലനിൽക്കുമ്പോൾ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണമെന്നാണ് സലിം കുമാർ പറയുന്നത്.
അതേസമയം മിത്ത് വിവാദത്തിൽ എസ്എസുമായി പരസ്യമായി ഏറ്റുമുട്ടൽ വേണ്ടെന്ന് സിപിഎം തീരുമാനം. ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് ഒരു സമുദായ സംഘടനയെ ശത്രുപക്ഷത്ത് നിർത്തേണ്ടതില്ലെന്നാണ് സിപിഎമ്മിലുണ്ടായ അഭിപ്രായം. വിവാദം കോൺഗ്രസ് രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നുവെന്ന പ്രചരണം ശക്തമാക്കും. ശബരിമലക്ക് സമാനമായ സമരത്തിലേക്ക് എൻഎസ്എസ് നീങ്ങിയതിനെ അതീവ ഗൗരവമായിട്ടാണ് സിപിഎം കാണുന്നത്.