കേരളാ ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൾ സമദ് വിവാഹിതനായി. ബാഡ്മിൻറൺ താരം കൂടിയായ റെസ ഫർഹാത്ത് ആണ് വധു. ബ്ലാസ്റ്റേഴ്സിൽ സഹലിൻറെ സഹതാരങ്ങളായ രാഹുൽ കെ പി, സച്ചിൻ സുരേഷ് തുടങ്ങിയവർ വിവാഹത്തിന് എത്തിയിരുന്നു.
ക്ലബ്ബിലെയും ഇന്ത്യൻ ടീമിലെയും സഹതാരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനുമായി സഹൽ പ്രത്യേകം വിവാഹസൽക്കാരം നടത്തുമെന്നാണ് സൂചന. ബ്ലാസ്റ്റേഴ്സ് ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ സഹലിൻറെ വിവാഹചിത്രങ്ങൾ പുറത്തുവിട്ടു.
രാജ്യത്തെ മികച്ച മധ്യനിര താരങ്ങളിലൊരാളായ സഹൽ 2017ലാണ് കേരളാ ബ്ലാസ്റ്റേഴ്സിൻറെ മഞ്ഞക്കുപ്പായത്തിലെത്തുന്നത്. ക്ലബ്ബിനായി ഏറ്റവും കൂടുതൽ മത്സരം കളിച്ചതിൻറെ റെക്കോർഡ്(97) സഹലിൻറെ പേരിലാണ്. ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിനായി പത്തു ഗോളുകളും ഒമ്പത് അസിസ്റ്റുകളുമാണ് സഹലിൻറെ നേട്ടം. ഇന്ത്യൻ കുപ്പായത്തിൽ 30 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളും സ്വന്തമാക്കിയിട്ടുണ്ട്.
🚨| Sachin and Rahul with Sahal at his wedding.#KeralaBlasters #KBFC https://t.co/73wfKVFMHO pic.twitter.com/65zgdIPllU
— Blasters Zone (@BlastersZone) July 12, 2023