ദുബായിലെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളിലൊന്നായ ദുബായ് സഫാരി പാർക്ക് വേനൽക്കാലത്ത് അടച്ചിടാനൊരുങ്ങുന്നു. മനോഹരമായി ഒരു സീസണിനാണ് സമാപനമാകുന്നതെന്ന് ദുബായ് മുനിസിപ്പാലിറ്റി ട്വീറ്ററില്‍ വ്യക്തമാക്കി.
അടുത്ത സെപ്തംബറിൽ സഞ്ചാരികളെ വീണ്ടും സ്വാഗതം ചെയ്യാന്‍ കാത്തിരിക്കുകയാണെന്നും പാര്‍ക്ക് വീണ്ടും തുറക്കും വരെ സുഹൃത്തുക്കൾ സുരക്ഷിതരായി കഴിയാനും മുനിസിപ്പാലിറ്റി അഹ്വാനം ചെയ്തു. അടുത്ത സീസണില്‍ സഞ്ചാരികൾക്ക് പുതിയ കാഴ്ചകൾ ഉണ്ടാകുമെന്നും സൂചനയുണ്ട്.
ദുബായ് ഹത്ത റോഡിൽ അൽ വർഖ 5- ലാണ് സഫാരി പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. പരിസ്ഥിതി സൗഹൃദ പാര്‍ക്കെന്ന നിലയിലും ഏറെ പ്രശസ്തമാണിത്. 78 ഇനം സസ്തനികൾ, 50 ഇനം ഉരഗങ്ങൾ, 111 ഇനം പക്ഷികൾ, ഉഭയജീവികൾ, അകശേരുക്കൾ എന്നിങ്ങനെ വിവിധ കാഴ്ചകളാണ് സഫാരി പാര്‍ക്ക് സമ്മാനിക്കുന്നത്.
മൂവായിരത്തോളം മൃഗങ്ങളെ കാണാനുളള അവസരവും പാര്ക്കലുണ്ട്. 119 ഹെക്ടർ വിസ്തീര്‍ണമുളള പാര്‍ക്കിലേക്ക് വൈദ്യുതി കണ്ടെത്തുന്നത് സൗരോര്ജ്ജത്തില്നിന്നാണ്.
What a lovely season it has been at #DubaiSafariPark. However, it’s time for our short summer break. We look forward to welcoming you again in September. Until then, stay safe, stay playful, just like your friends at #DubaiSafariPark.@DubaiSafari pic.twitter.com/yO1qOxfjQf
— بلدية دبي | Dubai Municipality (@DMunicipality) June 2, 2022