റമദാന്‍ അവസാന പത്തിനോട് അനുബന്ധിച്ച് കൂടുതല്‍ ട്രാഫിക് നിര്‍ദ്ദേശങ്ങളുമായി ആര്‍ടിഎ

Date:

Share post:

റമാദാന്‍ അവസാന പത്തിനോട് അനുബന്ധിച്ച് ഗതാഗതതിരക്ക് നിയന്ത്രിക്കാന്‍ നിര്‍ദ്ദേശങ്ങളുമായി ആര്‍ടിഎ രംഗത്ത്. രാത്രി വൈകുന്നേരത്തെ പ്രാര്‍ത്ഥനകൾ നടത്തുമ്പോൾ പളളികൾക്ക് ചുറ്റുമുളള റോഡുകളില്‍ തിരക്ക് ഉണ്ടാകാതെ സൂക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം. ഇത്തരം ഇടങ്ങളില്‍ വാഹനങ്ങൾ പാര്‍ക്ക് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഗതാഗത തടസ്സം പരമാവധി ഒ‍ഴിവാക്കണമെന്നും ട്രാഫിക് ഡിപ്പാര്‍ട്ട് മെന്‍റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സെയ്ഫ് മുഹൈര്‍ അറിയിച്ചു.

പളളികൾക്ക് സമീപം വാഹനമോടിക്കുമ്പോൾ വേഗത കുറയ്ക്കണം. നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തിന് പിന്നില്‍ വ‍ഴി തടസ്സപ്പെടും വിധം പാര്‍ക്ക് ചെയ്യരുത്. പാര്‍ക്കിംഗ് ഏരിയകളിലെ എക്സിറ്റ്, എന്‍ട്രി പ്രദേശങ്ങളും തടസ്സപ്പെടാന്‍ പാടില്ല. ചിലര്‍ നടപ്പാതകൾപോലും കയ്യേറി പാര്‍ക്ക് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ചിലര്‍ പളളികൾക്ക് സമീപമുളള തെരുവുകളില്‍ പ്രാര്‍ത്ഥന നടത്തുന്നതും അപകടമുണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

പളളികൾക്ക് സമീപം ഗതാഗതം നിരീക്ഷിക്കാന്‍ പെട്രോളിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും ആര്‍ടിഎ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...

‘അമരൻ സിനിമയിൽ തന്റെ നമ്പർ ഉപയോ​ഗിച്ചു, ഉറക്കവും സമാധാനവും പോയി’; 1.1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിദ്യാർത്ഥി

തൻ്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി 'അമരൻ' സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ വക്കീൽ നോട്ടീസയച്ച് ചെന്നൈയിലെ വിദ്യാർത്ഥി. ചിത്രത്തിൽ സായി പല്ലവി അവതരിപ്പിച്ച കഥാപാത്രമായ...

എട്ടാം ക്ലാസ് വരെയുള്ള കുട്ടികളെ തനിച്ചുവിടരുത്; അബു​ദാബിയിൽ പിക്–അപ്പ് ആന്റ് ഡ്രോപ്പ് നിയമം കർശനമാക്കുന്നു

അബു​ദാബിയിൽ പിക്–അപ്പ് ആന്റ് ഡ്രോപ്പ് നിയമം കർശനമാക്കുന്നു. സ്വകാര്യ വാഹനത്തിലും സൈക്കിളിലും നടന്നും മറ്റുമായി സ്കൂളിലെത്തുന്ന എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കുള്ള നിയമങ്ങളാണ് കർശനമാക്കുന്നത്....

12 നിലകളിലായി 400 വാഹനങ്ങൾ പാർക്ക് ചെയ്യാം; മദീനയിൽ സ്മാർട്ട് പാർക്കിംഗ് സംവിധാനം വരുന്നു

മദീനയിൽ സ്‌മാർട്ട് പാർക്കിംഗ് സംവിധാനം ഒരുങ്ങുന്നു. 12 നില കെട്ടിടത്തിലായി ഒരുക്കുന്ന പാർക്കിങ് സ്ഥലത്ത് 400 വാഹനങ്ങൾക്ക് ഒരേസമയം പാർക്ക് ചെയ്യാൻ സാധിക്കും. മദീനയിലെ...