ഇന്ത്യയെ ആശങ്കയുളള രാജ്യമായി കണക്കാക്കണമെന്ന് യുഎസ് ജനപ്രതിനിധി സഭയില്‍ പ്രമേയം

Date:

Share post:

മതസ്വാതന്ത്ര്യത്തില്‍ ഇന്ത്യയെ ആശങ്കയുളള രാജ്യമായി കണക്കാക്കാന്‍ നടപടിവേണമെന്ന് യുഎസ് ജനപ്രതിനിധി സഭയില്‍ പ്രമേയം. ഡെമോക്രാറ്റിക് അംഗം ഇല്‍ഹാന്‍ ഉമറാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെ അംഗങ്ങളായ റഷീദ തയ്ബ് , ജുവാന്‍ വര്‍ഗാസ് എന്നിവര്‍ പിന്തുണച്ചു. മൂന്ന് വര്‍ഷത്തേക്ക് ഇന്ത്യയെ ഈ ഗണത്തില്‍പ്പെടുത്തണമെന്നും പ്രമേയം ‍ആവശ്യപ്പെട്ടു.

യുഎസ് അന്താരാഷ്ട്ര മത സ്വാതന്ത്ര്യ സമിതിയുടെ ക‍ഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യയിലെ ഭരണകൂടം ഹിന്ദുത്വ അജണ്ട മുന്നോട്ട് വയ്ക്കുന്നതായും ഇത് മുസ്ലീം , ക്രിസ്ത്യന്‍, സിഖ്, ദലിത് ന്യൂനപക്ഷ വിഭാഗങ്ങളെ ബാധിക്കുന്നതായും പ്രമേയത്തില്‍ പറയുന്നു.

മത സ്വാതന്ത്യസമിതിയുടെ നിര്‍ദ്ദേശങ്ങൾ യുഎസ് നടപ്പാക്കണമെന്നാണ് പ്രമേയം പ്രധാനമായും ആവശ്യപ്പെട്ടത്. പ്രമേയം തുടര്‍നടപടികൾക്കായി വിദേശകാര്യ കമ്മറ്റിയുടെ പരിഗണയ്ക്ക് അയച്ചു. അതേസമയം ക‍ശ്മീര്‍ വിഷയത്തിലടക്കം ഇല്‍ഹാന്‍ ഉമര്‍ നേരത്തേയും ഇന്ത്യയ്ക്കെതിരേ ശക്തമായ വിമര്‍ശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ആഫ്രിക്കന്‍ വംശജയാണ് ഇല്‍ഹാന്‍ ഉമര്‍. പാക് അനുകൂല നിലപാട് ഇല്‍ഹാന്‍ സ്വീകരിക്കുന്നതെന്നാണ് ഇന്ത്യുടെ ആക്ഷേപം. അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങൾക്കെതിരേ വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് ഇല്‍മാന്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...

53-ാമത് ദേശീയ ദിനാഘോഷം; 14 മാർ​ഗ​നിർദേശങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം

ഡിസംബർ 2-ന് 53-ാമത് ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. വിവിധ ആഘോഷ പരിപാടികളും രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഈ...

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ്; പ്രഖ്യാപനവുമായി ദുബായ് ആർടിഎ

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ് പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). സത്വ ബസ് സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി...

‘പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ മാരകം’; പ്രേംകുമാർ

പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. സിനിമയും സീരിയലും വെബ്‌സീരീസുമെല്ലാം...