നടനും സംവിധായകനുമായ രൺജി പണിക്കർക്ക് തിയേറ്റർ ഉടമകളുടെ വിലക്ക്. രൺജി പണിക്കർക്ക് പങ്കാളിത്തമുള്ള നിർമ്മാണ വിതരണക്കമ്പനി കുടിശിക നൽകാനുണ്ടെന്നും കുടിശിക തീർക്കും വരെ രൺജിയുടെ സിനിമകളുമായി സഹകരിക്കില്ലെന്നുമാണ് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ഭാരവാഹികൾ അറിയിച്ചത്.
ഇത് രണ്ടാം തവണയാണ് രൺജി പണിക്കരെ ഫിയോക് വിലക്കുന്നത്. കഴിഞ്ഞ ഏപ്രിൽ മാസമാണ് തിയേറ്റർ ഉടമകൾ താരത്തിനെതിരെ സംഘടനാ വിലക്ക് ഏർപ്പെടുത്തിയത്. രൺജി പണിക്കർ അഭിനയിച്ചതോ മറ്റ് ഏതെങ്കിലും തരത്തിൽ പങ്കാളിത്തമുള്ളതോ ആയ ചിത്രങ്ങൾക്കും തിയേറ്ററിൽ വിലക്ക് നേരിടേണ്ടതായി വരും.
എന്നാൽ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ സംഘടന പ്രഖ്യാപിച്ച വിലക്ക് നിലനിൽക്കെ രൺജി പണിക്കർ പ്രധാനവേഷത്തിലെത്തിയ സെക്ഷൻ 306 ഐപിസി എന്ന ചിത്രം റിലീസ് ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തിൽ താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.