രാജ്യത്ത് പണപ്പെരുപ്പം ഉയര്‍ന്നതോടെ റിപ്പോ നിരക്കില്‍ വീണ്ടും വര്‍ദ്ധനവ് പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. ബേസിസ് പോയിന്‍റ് 40ല്‍ നിന്ന് 50 പോയിന്‍റ് ഉയര്‍ത്തി 4.9 ശതമാനം ആക്കിയെന്ന് ആര്‍ബിെഎ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. മോണിറ്ററി പോളിസി കമ്മിറ്റിയുടെ ഓഫ്-സൈക്കിൾ മീറ്റിംഗിൽ നിരക്കുകൾ അനുസരിച്ച് നിലവില്‍ 4.40 ശതമാനമായിരുന്ന നിരക്കിലാണ് വര്‍ദ്ധനവ് രേഖപ്പെടുത്തിയത്.
പണപ്പെരുപ്പം 5.7 ശതമാനത്തിൽ നിന്ന് 6.7 ശതമാനമായെന്നാണ് പുതിയ കണക്കുൾ. പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ റിപ്പോ നിരക്ക് വര്‍ദ്ധിച്ചതോടെ വായ്പകൾക്ക് പലിശ നിരക്കും ഉയരും.. പുതിയ പലിശ നിരക്കുകൾ ഇന്നുതന്നെ പ്രാബല്യത്തില്‍ വരും. അഞ്ച് ആഴ്ചയ്ക്കിടെ രണ്ടാം തവണയാണ് റിസര്‍ബാങ്ക് റിപ്പോ നിരക്ക് വര്‍ധിപ്പിക്കുന്നത്.. പണപ്പെരുപ്പം ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ അരശതമാനം നിരക്കുവര്‍ദ്ധനവ് ഇനിയും ഉണ്ടാകുമെന്നാണ് സാമ്പത്തീക വിദഗ്ദ്ധര്‍ സൂചിപ്പിക്കുന്നത്.
അതേസമയം 2023 സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ച 7.2ശതമാനമായി നിലനിര്‍ത്തി. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശക്തമായി നിലകൊള്ളുന്നെങ്കിലും പണപ്പെരുപ്പം അസാധാരണമാം വിധം ഉയരുകയാണെന്നും റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു. കോവിഡ് കാലത്തെ അപേക്ഷിച്ച് വിപണികൾ കൂടുതല്‍ തുറക്കുന്നതോടെ പണപ്പെരുപ്പം ഇനിയും ഏറുമെന്നാണ് വിലയിരുത്തല്‍. ഓഗസ്റ്റിലാണ് അടുത്ത എംപിസി യോഗം ചേരുക.