ഒഴിവു വന്ന 56 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. പതിനഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് 56 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ബീഹാർ ആറ്, ആന്ധ്രപ്രദേശ് മൂന്ന്, ഛത്തീസ്ഗഡ് ഒന്ന്, ഹരിയാന ഒന്ന്, ഗുജറാത്ത് നാല്, കർണാടക നാല്, ഹിമാചൽ പ്രദേശ് ഒന്ന്, മഹാരാഷ്ട്ര ആറ്, മധ്യപ്രദേശ് അഞ്ച്,തെലുങ്കാന മൂന്ന്, ഉത്തർപ്രദേശ് പത്ത്, പശ്ചിമബംഗാൾ അഞ്ച്, ഒഡീഷ 3 ,രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ 56 രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഫെബ്രൂവരി 27 നാണ് തെരഞ്ഞെടുപ്പ്. ഫെബ്രൂവരി പതിനഞ്ചായിരിക്കും നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. പോളീങ് നടക്കുന്നത് രാവിലെ ഒൻപത് മുതൽ വൈകിട്ട് നാലു വരെയാണ്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, കേന്ദ്രമന്ത്രി വി മുരളീധരൻ, കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, അശ്വിനി വൈഷ്‌ണവ്, ഭുപേന്ദ്ര യാദവ്, മൻസുഖ് മാണ്ഡവ്യ, നാരായൺ റാണെ, പർഷോത്തം രുപാല, രാജീവ് ചന്ദ്രശേഖർ എന്നിവരുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.