മോദി ക്യാമ്പിൽ അസ്വാരസ്യം; ഒരു സഖ്യകക്ഷി തങ്ങളുമായി ബന്ധപ്പെട്ടുകഴിഞ്ഞെന്ന് രാഹുൽ ഗാന്ധി

Date:

Share post:

മോദി ക്യാമ്പിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തതായും ഭൂരിപക്ഷം നിലനിർത്തി ഭരണം തുടരാൻ എൻഡിഎ സർക്കാർ പാടുപെടുമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. കണക്കുകൾ ഏത് നിമിഷവും മാറിമറിയാം, എൻഡിഎ സർക്കാറിൽ വലിയ അതൃപ്‌തികൾ നിലനിൽക്കുന്നുണ്ട്. അതിന്റെ സൂചനയായി എൻഡിഎയിലെ ഒരു സഖ്യകക്ഷി തങ്ങളുമായി ബന്ധപ്പെട്ടുകഴിഞ്ഞെന്നാണ് രാഹുൽ തുറന്നുപറഞ്ഞത്. ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു രാഹുൽ ​ഗാന്ധിയുടെ വെളിപ്പെടുത്തൽ.

‘ഇന്ത്യൻ രാഷ്ട്രീയത്തിൽ സുപ്രധാനമായ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. സംഖ്യകൾ വളരെ ദുർബലമാണ്. ചെറിയ അസ്വാരസ്യങ്ങൾ പോലും സർക്കാരിനെ വീഴ്ത്തും. 2024ലെ തെരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ വിഭജന രാഷ്ട്രീയത്തിനെതിരായ ജനവിധിയാണ്. നിങ്ങൾക്ക് വിദ്വേഷം പരത്താം, ദേഷ്യം പടർത്താം, അതിൻ്റെ നേട്ടം കൊയ്യാം എന്ന ആശയം ഈ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ ജനത തള്ളിക്കളഞ്ഞു. മോദിയുടെ വർഗീയ പ്രചാരണങ്ങൾ ബിജെപിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. മുസ്ലിങ്ങളെ നുഴഞ്ഞുകയറ്റക്കാരെന്നും കോൺഗ്രസ് അധികാരത്തിലെത്തിയാൽ പാർശ്വവൽകരിക്കപ്പെട്ടവർക്ക് ജോലിയും ക്വാട്ടകളും നൽകുമെന്നും മോദി പ്രസംഗിച്ചു നടന്നു. എന്നാൽ അതൊന്നും ജനം ചെവിക്കൊണ്ടില്ല.

2014ലും 2019ലും മോദി ചെയ്‌തതൊന്നും ഇത്തവണ ഏശിയില്ല ഇനി ഏൽക്കുകയുമില്ല. കഴിഞ്ഞ പത്ത് വർഷം അയോധ്യയേക്കുറിച്ച് മാത്രം പറഞ്ഞുകൊണ്ടിരുന്ന പാർട്ടി അയോധ്യയിൽ നിന്ന് തുടച്ചുനീക്കപ്പെട്ടു. ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യം വലിയ മുന്നേറ്റമാണുണ്ടാക്കിയത്. 99 സീറ്റുകൾ നേടിയാണ് കോൺഗ്രസ് 15 വർഷത്തിനിടയിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത്. എൻഡിഎ സഖ്യം മൂന്നാം തവണ അധികാരത്തിലേറിയെങ്കിലും ബിജെപി 240 സീറ്റിലേക്ക് കൂപ്പുകുത്തി. അവർക്ക് മാജിക് നമ്പർ നേടാനായില്ല’ എന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. അതേസമയം, തങ്ങളുമായി ബന്ധപ്പെട്ടുവെന്ന് പറയുന്ന സഖ്യകക്ഷിയുടെ പേര് അദ്ദേഹം വെളിപ്പെടുത്തിയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി ആർടിഎ

ദുബായിലെ ബസ് ​ഗതാ​ഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന...

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...