ഖത്തര്‍ ശൂറ കൗണ്‍സിലും പ്രതിഷേധം അറിയിച്ചു

Date:

Share post:

ഇന്ത്യയിൽ ബി.ജെ.പി വക്താവ് നടത്തിയ പ്രവാചകനിന്ദ പരാമർശത്തെ അപലപിച്ച് ഖത്തർ ശൂറാ കൗൺസിലും രംഗത്ത്. സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിമിന്‍റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗമാണ് ഇസ്ലാമിനും പ്രവാചകനുമെതിരെ ഇന്ത്യയിലെ പാർട്ടിയുടെ പ്രതിനിധി നടത്തിയ പരാമർശത്തിൽ ശക്തമായ ഭാഷയിൽ പ്രതിഷേധം രേഖപ്പെടുത്തിയത്.

ഇസ്ലാമിനും വിശ്വാസികൾക്കുമെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളുടെയും വ്യവസ്ഥാപിതമായ അതിക്രമങ്ങളുടെയും തുടർച്ചയാണ് ഇത്തരത്തിലുള്ള അവഹേളനങ്ങളെന്ന് ശൂറാ കൗണ്‍സില്‍ വിലയിരുത്തി. വിശ്വാസികൾക്കും മതത്തനുമെതിരേ നടക്കുന്ന അവഹേളനങ്ങൾ അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ ഭരണകൂടം മുന്‍കൈ എടുക്കണണെന്നും ശൂറാ കൗണ്‍സില്‍ ഓര്‍മിപ്പിച്ചു.

ചില സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കും ഇസ്ലാമിക സ്വത്തുക്കളുടെ കയ്യേറ്റവും കൗണ്‍സില്‍ വിലയിരുത്തി. പ്രവാചക നിന്ദയില്‍ നേരത്തെ ഖത്തര്‍ വിദേശ കാര്യമന്ത്രാലയവും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

നടനും നിർമ്മാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക...

ഏഴ് ദിവസത്തേയ്ക്ക് സൗജന്യ 53 ജിബി ഡാറ്റ; യുഎഇ ദേശീയ ദിനത്തിൽ വമ്പൻ ഓഫറുമായി ഡു

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം ഓപ്പറേറ്റർ ഡു. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ഏഴ് ദിവസത്തേക്ക് 53 ജിബി...

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത് സൗദി ഭരണാധികാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176...

യുഎഇ ദേശീയ ദിനം; അവധി ദിനത്തിൽ കുടുംബങ്ങൾക്ക് മാത്രമായി ദുബായിലെ 4 പൊതു ബീച്ചുകൾ

53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ്...