ചൂട് കൂടുന്നത് കണക്കിലെടുത്ത് തൊഴിലാളികളുടെ പുറംജോലി സമയത്തില്‍
മാറ്റം വരുത്തി ഖത്തര്‍. ജൂൺ ഒന്ന് മുതൽ പുതിയ നിയമം പ്രബല്യത്തിൽ വരും. സെപ്റ്റംബർ 15 വരെ ഇപ്പോൾ പുറത്തിറക്കിയ നിയമം തുടരുമെന്നും ഖത്തര്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു.
രാവിലെ 10 മുതൽ വൈകീട്ട് 3.30 വരെ തുറന്ന സ്ഥലങ്ങളിൽ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കരുതെന്നാണ് നിര്‍ദ്ദേശം. ആരോഗ്യ സുരക്ഷാ മാർഗങ്ങളും, തൊഴിൽ സുരക്ഷ മാനദണ്ഡങ്ങളും വിശദമാക്കി മന്ത്രാലയം കമ്പനികൾക്ക് സർക്കുലർ അയച്ചു.
നിയമ ലംഘനങ്ങൾ കണ്ടെത്താന്‍ പരിശോധനയം ശക്തമാക്കും.
തൊഴിലാളികളുടെ ജോലി സമയം തൊഴിലിടങ്ങളില്‍ പ്രദർശിപ്പിക്കണമെന്ന്
ലേബർ ഇൻസ്പെക്ഷൻ വിഭാഗം മേധാവി ഹുസൈൻ അൽ ഹബീദും പറഞ്ഞു.
നിർമാണ കമ്പനികൾ, തൊഴിലാളികൾ, ഉദ്യോഗസ്ഥര്‍ എന്നിവർക്ക് ബോധവത്കരണം ക്ലാസുകളും സംഘടിപ്പിച്ചിട്ടുണ്ട്.