സംവിധായകനും നിർമ്മാതാവുമായ അരോമ മണി അന്തരിച്ചു

Date:

Share post:

പ്രമുഖ ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ അരോമ മണി (എം. മണി) അന്തരിച്ചു. 77 വയസായിരുന്നു. തിരുവനന്തപുരം കുന്നുകുഴിയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. കുറച്ച് കാലമായി ശാരീരിക അസ്വസ്ഥകൾ നേരിട്ടിരുന്നു.

അരോമ മൂവീസ്, സുനിത പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ 62 സിനിമകൾ നിർമിച്ചിട്ടുണ്ട്. ഏഴ് ചിത്രങ്ങളാണ് അരോമ മണി സംവിധാനം ചെയ്തത്. 1977-ൽ പുറത്തിറങ്ങിയ ‘ധീരസമീരെ യമുനാതീരെ’ ആണ് അദ്ദേഹം ആദ്യമായി നിർമ്മിച്ച ചിത്രം. തിങ്കളാഴ്ച നല്ല ദിവസം, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം, ധ്രുവം, കോട്ടയം കുഞ്ഞച്ചൻ, ജനാധിപത്യം, എഫ്.ഐ.ആർ, ബാലേട്ടൻ, സി.ബി.ഐ ഡയറിക്കുറിപ്പ്, ഇരുപതാം നൂറ്റാണ്ട്, മാമ്പഴക്കാലം തുടങ്ങിയവയാണ് അരോമ മണി നിർമ്മിച്ച ശ്രദ്ധേയ ചിത്രങ്ങൾ.

തിങ്കളാഴ്ച നല്ല ദിവസം, ദൂരെ ദൂരെ ഒരു കൂട് കൂട്ടാം എന്നീ ചിത്രങ്ങൾക്ക് ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചു. ഫഹദ് ഫാസിലിനെ നായകനാക്കി ശ്യാമപ്രസാദിൻ്റെ സംവിധാനത്തിൽ 2013-ൽ പുറത്തിറങ്ങിയ ‘ആർട്ടിസ്റ്റ്’ ആണ് അദ്ദേഹത്തിന്റെ അവസാന ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...