ദുബായിലെ സ്വകാര്യ സ്കൂളുകൾക്ക് ഈദ് അവധി പ്രഖ്യാപിച്ചു. നോളഡ്ജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്പ്മെന്‍റ് അതോറിറ്റിയാണ് അവധി പ്രഖ്യാപിച്ചത്. മെയ് രണ്ട് തിങ്കളാഴ്ച മുതലാണ് സ്വകാര്യ സ്കൂളുകൾക്ക് പെരുന്നാൾ അവധി ആരംഭിക്കുക. മെയ് 9 തിങ്കളാഴ്ച മുതല്‍ വീണ്ടും സ്കൂളുകളിലേക്ക് മടങ്ങി എത്തണം. ഇതിനിടെ ഏഴ് ദിവസത്തെ അവധിയാണ് വിദ്യാര്‍ത്ഥികൾക്ക് ലഭിക്കുക.
നേരത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങൾക്ക് നീണ്ട അവധി പ്രഖ്യാപിച്ചിരുന്നു. വാരാന്ത്യ അവധി ദിനങ്ങൾ കൂടി കണക്കിലെടുത്ത് ഒന്‍പത് ദിവസമാണ് സര്‍ക്കാര്‍ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നത്. സ്വകാര്യ സ്ഥാപനങ്ങൾക്ക് അഞ്ച് ദിവസം അവധി ലഭ്യമാകുമെന്നും അറിയിച്ചിരുന്നു. ഏപ്രില്‍ 30 മുതലാണ് സര്‍ക്കാര്‍ – സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് അവധി ലഭ്യമാവുക.
നീണ്ട അവധി ലഭ്യമാകുന്നതോടെ പെരുന്നാൾ ആഘോഷങ്ങൾ കോവിഡ് കാലത്തേക്കാൾ കെങ്കേമമാക്കാനുളള ഒരുക്കത്തിലാണ് യുഎഇ നിവാസികൾ. ഒരുവിഭാഗം പ്രവാസികൾ അവധി ഉപയോഗപ്പടുത്തി കുടുംബസമേതം നാടണയാനുളള തയ്യാറെടുപ്പിലുമാണ്.