കേരളം ഉറ്റുനോക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറിൽ കനത്ത പോളിംഗ് രേഖപെടുത്തി. ഇതുവരെ 11 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയതെന്നാണ് സൂചന. ബൂത്തുകളിലെല്ലാം വോട്ടർമാരുടെ നീണ്ട നിരയുണ്ട്. പൈപ്പ് ലൈൻ ജംഗ്ഷനിലെ ബൂത്തിലെത്തിയാണ് യുഡിഎഫ് സ്ഥാനാർഥി ഉമാതോമസ് വോട്ട് ചെയ്തത്. എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫും ഭാര്യ ദയാ പാസ്കലും പടമുകൾ ഗവ.യു പി സ്കൂളിലെ ബൂത്തിലെത്തി വോട്ട് ചെയ്തു. മണ്ഡലത്തിൽ വോട്ടില്ലാത്ത എ എൻ രാധാകൃഷ്ണൻ വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കുകയാണ്. 9.24% പുരുഷന്മാരും 7.13 % സ്ത്രീകളുമാണ് ഇതുവരെ സമ്മതിദാനാവകാശം വിനിയോഗിച്ചു.
യുഡിഎഫിന് ജയം ഉറപ്പെന്ന് ഹൈബി ഈഡന്‍ എം പി മാധ്യമങ്ങളോട് പ്രതികരിച്ചു.
എല്‍ഡിഎഫിന് അനുകൂലമായിരിക്കും ഇത്തവണ തൃക്കാക്കര മണ്ഡലമെന്നാണ് വോട്ട് രേഖപ്പെടുത്തിയ ശേഷം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് പ്രതികരിച്ചത്.
ഒ രാജഗോപാലിന് ശേഷം നിയമസഭയില്‍ എന്‍ഡിഎയ്ക്ക് വേണ്ടി താനെത്തുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷണന്‍ പ്രതികരിച്ചു.