ബോളിയും പായസും വിളമ്പി സുരേഷ് ഗോപി; പ്രതികരണം പിന്നീട്

Date:

Share post:

തിരഞ്ഞെടുപ്പ് വിജയാഘോഷങ്ങളുമായി സുരേഷ്ഗോപിയും കുടുംബവും. വീട്ടിലെത്തിയ മാധ്യമപ്രവർത്തകർ അടക്കമുള്ളവർക്ക് അദ്ദേഹം ബോളിയും പായസും വിളമ്പി. ആഹ്ളാദം പുഞ്ചിരിയിലൊതുക്കിയ സുരേഷ് ഗോപി കൂടുതൽ പ്രതികരണങ്ങൾ തൃശൂരിൽ എത്തിയിട്ട് നൽകാമെന്നും വ്യക്തമാക്കി.

ഭാര്യ രാധിക അദ്ദേഹത്തിന് മധുരം നൽകിയാണ് വിജയഘോഷത്തിൻ്റെ ഭാഗമായത്. കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറും ഭാര്യ സിന്ധുവും സുരേഷ്ഗോപിക്ക് ആശംസ നേരാൻ എത്തിയിരുന്നു.ചരിത്ര വിജയത്തോടെ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഹീറോയായി മാറിയിരിക്കുകയാണ് സുരേഷ് ഗോപിയെന്ന് കൃഷ്ണകുമാർ പ്രതികരിച്ചു.

അതേസമയം സുരേഷ് ഗോപിക്ക് വലിയ സ്വീകരണം ഒരുക്കാൻ തയ്യാറെടുക്കുകയാണ് തൃശൂരിലെ ബിജെപി ജില്ലാ നേതൃത്വം. കള്ള പ്രചാരണങ്ങൾക്കേറ്റ തിരിച്ചടിയാണ് ഇപ്പോഴത്തെ വമ്പൻ വിജയമെന്ന് ജില്ലാ നേതൃത്വം മാധ്യമങ്ങളോട് പ്രതികരിച്ചു. തൃശൂരിലേക്ക് വലിയ അവകാശവാദങ്ങളുമായി എത്തിയ കെ മുരളീധരന് വോട്ടെടുപ്പിന്റെ ഒരു ഘട്ടത്തിൽ പോലും ലീഡ് ചെയ്യാൻ സാധിച്ചില്ലെന്നതും മണ്ഡലത്തിൽ ശ്രദ്ധേയമായി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...

53-ാമത് ദേശീയ ദിനാഘോഷം; 14 മാർ​ഗ​നിർദേശങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം

ഡിസംബർ 2-ന് 53-ാമത് ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. വിവിധ ആഘോഷ പരിപാടികളും രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഈ...

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ്; പ്രഖ്യാപനവുമായി ദുബായ് ആർടിഎ

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ് പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). സത്വ ബസ് സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി...