‘രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കരുത്’, കങ്കണാ റണാവത്തിനെ രൂക്ഷമായി വിമർശിച്ച് നേതാജിയുടെ കുടുംബം 

Date:

Share post:

നേതാജി സുഭാഷ് ചന്ദ്രബോസിനെ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി എന്ന് വിശേഷിപ്പിച്ച് നടിയും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുമായ കങ്കണാ റണാവത്ത്‌. നടിയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് നേതാജിയുടെ കുടുംബം രംഗത്ത് വന്നിട്ടുണ്ട്. ആരും രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ചരിത്രത്തെ വളച്ചൊടിക്കരുതെന്ന് നേതാജിയുടെ അനന്തരവനായ ചന്ദ്ര കുമാർ ബോസ് പറഞ്ഞു.

ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെയാണ് കങ്കണ ഇത്തരമൊരു പരാമർശം ഉന്നയിച്ചത്. ’നമുക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ, ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നേതാജി സുഭാഷ് ചന്ദ്രബോസ് എവിടെ പോയി’ എന്നായിരുന്നു കങ്കണയുടെ ചോദ്യം. ‘നേതാജി സുഭാഷ് ചന്ദ്രബോസ് ഒരു രാഷ്ട്രീയ ചിന്തകനും സൈനികനും രാഷ്ട്രതന്ത്രജ്ഞനും ദീർഘദർശിയും അവിഭക്ത ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുമായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടാൻ എല്ലാ സമുദായങ്ങളെയും ഭാരതീയരായി ഒന്നിപ്പിക്കാൻ കഴിയുന്ന ഒരേയൊരു നേതാവ് അദ്ദേഹമായിരുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്ന നേതാജിയുടെ പ്രത്യയശാസ്ത്രം പിന്തുടരുന്നതിലൂടെയാണ് അദ്ദേഹത്തോടുള്ള ബഹുമാനം നമ്മൾ ഓരോരുത്തരും കാണിക്കേണ്ടത്’ -ചന്ദ്ര കുമാർ ബോസ് എക്സിൽ കുറിച്ചു.

ആശയപരമായ ഭിന്നതകളെ തുടർന്ന് കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് ചന്ദ്ര കുമാർ ബി.ജെ.പിയിൽ നിന്ന് രാജിവെച്ചത്. എന്നാൽ കങ്കണയെ ന്യായീകരിച്ചുകൊണ്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ രംഗത്തെത്തി. സമൂഹമാധ്യമങ്ങളിൽ തന്നെ വിമർശിക്കുന്നവർക്കെതിരെ ചരിത്രം വായിക്കണമെന്ന് ഓർമിപ്പിച്ച് കങ്കണയും തിരിച്ചടിച്ചു. 1943ൽ സിംഗപ്പൂരിൽ നേതാജി ആസാദ് ഹിന്ദ് സർക്കാർ രൂപവത്കരിച്ചതിന്‍റെയും ആദ്യ പ്രധാനമന്ത്രിയായി സ്വയം പ്രഖ്യാപിച്ചതിന്‍റെയും വിവരങ്ങളുള്ള ഒരു ലേഖനത്തിലെ ഏതാനും ഭാഗങ്ങൾ അവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.

നടിയെ പരിഹസിച്ച് ബി.ആര്‍.എസ് (ഭാരതീയ രാഷ്ട്ര സമിതി) നേതാവ് കെ.ടി. രാമറാവു ഉൾപ്പെടെയുള്ളവർ രംഗത്തുവന്നിരുന്നു. ’വടക്കുനിന്നുള്ള ഒരു ബി.ജെ.പി. സ്ഥാനാര്‍ഥി പറയുന്നു, സുഭാഷ് ചന്ദ്രബോസ് ആയിരുന്നു നമ്മുടെ ആദ്യ പ്രധാനമന്ത്രിയെന്ന്. തെക്കുനിന്നുള്ള മറ്റൊരു ബി.ജെ.പി നേതാവ് പറയുന്നു, മഹാത്മാ ഗാന്ധി നമ്മുടെ പ്രധാനമന്ത്രിയായിരുന്നുവെന്ന്. എവിടെ നിന്നാണാവോ ഇവരൊക്കെ ബിരുദം നേടിയത്’ -രാമറാവു എക്‌സില്‍ കുറിച്ചു.

അതേസമയം, 2014ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷമാണ് ഇന്ത്യക്ക് യഥാർഥ സ്വാതന്ത്ര്യം ലഭിച്ചതെന്ന കങ്കണയുടെ പരാമർശവും വലിയ പരിഹാസത്തിനിടയാക്കിയിരുന്നു. ഹിമാചൽ പ്രദേശിലെ മണ്ഡ്യ ലോക്സഭ മണ്ഡലത്തിൽനിന്നാണ് കങ്കണ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കുന്നത്. ഹിമാചലിലെ നാലു ലോക്സഭ മണ്ഡലങ്ങളിലേക്കും ജൂൺ ഒന്നിനാണ് വോട്ടെടുപ്പ് നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...