‘അറയ്ക്കല്‍ ബീവിയെ കെട്ടാന്‍ അരസമ്മതം, ലീഗിന്റെ കാര്യത്തിലെ സിപിഐഎം നിലപാടിനെ പരിഹസിച്ച് വിഡി സതീശൻ 

Date:

Share post:

ഏകീകൃത സിവില്‍ കോഡ് വിഷയത്തിൽ സിപിഐഎമ്മിന് മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ മുസ്ലിം ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ച സിപിഎമ്മിന്റെ നിലപാടിനെയാണ് വിഡി സതീശൻ പരിഹസിച്ചത്.

അറയ്ക്കല്‍ ബീവിയെ കെട്ടാന്‍ അരസമ്മതം എന്നതാണ് ലീഗിന്റെ കാര്യത്തില്‍ സിപിഐഎം നുള്ള നിലപാട്. ഏകീകൃത സിവില്‍ കോഡില്‍ സിപിഐഎമ്മിനാണ് അവ്യക്തതയുള്ളത്. അത് മറച്ചുപിടിക്കാനുള്ള ശ്രമമാണ് സിപിഐഎം നടത്തുന്നതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേർത്തു. സിവില്‍ കോഡ് വിഷയത്തില്‍ അഴിമതിക്കാരായ സിപിഐഎമ്മുമായി ചേര്‍ന്ന് സമരത്തിന് കോൺഗ്രസ്‌ ഇല്ലെന്നും സതീശൻ പറഞ്ഞു. നയരേഖ തള്ളിപ്പറയാന്‍ സിപിഐഎം തയ്യാറുണ്ടോ എന്നും വിഡി സതീശന്‍ ചോദിച്ചു.

അതേസമയം ഏക സിവില്‍ കോഡിനെതിരെയുള്ള സിപിഐഎം സെമിനാറില്‍ പങ്കെടുക്കുമെന്ന് സമസ്ത അധ്യക്ഷൻ ജിഫ്​രി മു​ത്തുക്കോയ തങ്ങൾ അറിയിച്ചു. സിപിഐഎമ്മിന്റെ ക്ഷണം സമസ്ത സ്വീകരിച്ചിട്ടുണ്ട്. സെമിനാർ ഈ മാസം 15ന് കോഴിക്കോട് വച്ചാണ് നടക്കുക. ഏക സിവില്‍ കോഡ് പിന്‍വലിക്കണം. പ്രധാനമന്ത്രിയെ നേരില്‍ കാണുകയും ഏക സിവില്‍ കോഡ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കുകയും ചെയ്യും. മറുപടി അനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...

യുഎഇ ദേശീയദിനം ആഘോഷമാക്കാൻ ഗ്ലോബൽ വില്ലേജ്; കരിമരുന്ന് പ്രയോഗവും ഡ്രോൺ പ്രദർശനവും

യുഎഇ ദേശീയദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷമാക്കാനൊരുങ്ങി ഗ്ലോബൽ വില്ലേജ്. ആരെയും ആകർഷിക്കുന്ന കരിമരുന്ന് പ്രകടനം, ഡ്രോൺ പ്രദർശനം, സം​ഗീത പരിപാടികൾ, സാംസ്കാരിക പരിപാടികൾ...