‘പൊള്ളയായ വാഗ്ദാനങ്ങളില്ല’, സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ട്വന്റി 20

Date:

Share post:

തെരഞ്ഞെടുപ്പ് ചൂടിലാണ് രാജ്യം. സ്ഥാനാർഥി പ്രഖ്യാപനങ്ങൾക്കായി ആകാംഷയോടെ കാത്തിരിക്കുകയാണ് രാഷ്ട്രീയ പാർട്ടികളും പൊതു ജനങ്ങളും. ഈ വേളയിൽ ലോക്സഭാ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ് ട്വന്റി 20 സംസ്ഥാന പ്രസിഡന്റ് സാബു എം.ജേക്കബ്. കേരളത്തെ രക്ഷിക്കാൻ ജനക്ഷേമവും നാടിന്റെ വികസനവും ലക്ഷ്യം വയ്ക്കുന്ന ട്വന്റി20 പാർട്ടിക്കു മാത്രമേ സാധിക്കുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം കിഴക്കമ്പലം ട്വന്റി20 നഗറിൽ മഹാസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചാലക്കുടി, എറണാകുളം ലോക്‌സഭാ മണ്ഡലങ്ങളിലാണ് ട്വന്റി20 മത്സരിക്കുന്നത്. ചാലക്കുടിയിൽ അഡ്വ. ചാർലി പോളും (60), എറണാകുളത്ത് അഡ്വ. ആന്റണി ജൂഡിയുമാണ് (28) ട്വന്റി20 സ്ഥാനാർഥികൾ. 2012 മുതൽ മദ്യവിരുദ്ധസമിതി സംസ്ഥാന വക്താവാണ് അഡ്വ. ചാർലി. എറണാകുളം – അങ്കമാലി അതിരൂപത പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അതേസമയം ഐസിവൈഎം ദേശീയ പ്രസിഡന്റ്, ഐസിവൈഎം ദേശീയ ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ളയാളാണ് ആന്റണി ജൂഡി. 2023 ഡിസംബറിൽ ദുബായിൽ നടന്ന ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയിൽ നിരീക്ഷകനായി പങ്കെടുത്തിട്ടുമുണ്ട്. 2023-ൽ പോർച്ചുഗലിൽ നടന്ന ലോക യുവജനസമ്മേളനത്തിൽ ഇന്ത്യയുടെ പതാകാവാഹകൻ കൂടിയായിരുന്നു അദ്ദേഹം.

2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കും. ചാലക്കുടിയിലും എറണാകുളത്തും ഉറച്ച വിജയപ്രതീക്ഷയാണുള്ളതെന്നും സാബു പറഞ്ഞു. ‘ദീർഘവീക്ഷണത്തോടെ ജനങ്ങളുടെ ക്ഷേമവും നാടിന്റെ സമഗ്രവികസനവും ഉറപ്പുവരുത്തുന്ന പദ്ധതികൾ ആവിഷ്കരിക്കുക, നടപ്പിലാക്കുക എന്നീ കാര്യങ്ങളിൽ കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയക്കാർ ഭരണ-പ്രതിപക്ഷ ഭേദമെന്യേ പരാജയപ്പെട്ടിരിക്കുന്നു. ജനങ്ങളുടെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടിരിക്കുകയാണ്. ഇവിടെയാണ് ട്വന്റി20 പാർട്ടി മുന്നോട്ടുവയ്ക്കുന്ന വികസനോന്മുഖമായ നവബദൽ രാഷ്ട്രീയത്തിന് പ്രസക്തിയേറുന്നത്’- സാബു പറഞ്ഞു.

മാത്രമല്ല, കേരളത്തിലെ എല്ലാ മുന്നണികളിലും വിശ്വാസം നഷ്ടപ്പെട്ട മലയാളികൾ ട്വന്റി20 പാർട്ടിയുടെ നന്മ നിറഞ്ഞ രാഷ്ട്രീയത്തെ ഹൃദയത്തിൽ ഏറ്റുവാങ്ങുകയാണ്. കേരളത്തിലെ നിലവിലുള്ള ഭരണ-പ്രതിപക്ഷ രാഷ്ട്രീയക്കാർ എല്ലാവരും സ്വാർഥരും അഴിമതിക്കാരുമാണെന്ന് എല്ലാവർക്കും ബോധ്യമായിട്ടുണ്ട്. സ്വന്തം കുടുംബവും പാർട്ടിയും മാത്രമാണ് അവർക്ക് എന്നും പ്രധാനം. കേരളത്തിലെ ജനങ്ങൾ സമൂലമായ രാഷ്ട്രീയമാറ്റത്തിന് തയാറെടുക്കുന്നു എന്ന സൂചനയാണ് ഈ തെരഞ്ഞെടുപ്പ്. ട്വന്റി20 പാർട്ടി ജനങ്ങളുടെ മാനിഫെസ്റ്റോ തയാറാക്കികൊണ്ടിരിക്കുകയാണ്. ട്വന്റി20 ഭരണമാതൃക ഇവിടെ പരീക്ഷിച്ചു വിജയിപ്പിച്ചതായതുകൊണ്ട് ഇത്തവണയും വിജയ പ്രതീക്ഷയുണ്ട്. പൊള്ളയായ വാഗ്ദാനങ്ങളില്ല. പറയുന്നതൊക്കെ ഉറപ്പായും ചെയ്തിരിക്കും. ചെയ്യാൻ പറ്റുന്നതുമാത്രമേ പറയുകയുമുള്ളൂ’’– സാബു എം. ജേക്കബ് കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

നടനും നിർമ്മാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക...

ഏഴ് ദിവസത്തേയ്ക്ക് സൗജന്യ 53 ജിബി ഡാറ്റ; യുഎഇ ദേശീയ ദിനത്തിൽ വമ്പൻ ഓഫറുമായി ഡു

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം ഓപ്പറേറ്റർ ഡു. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ഏഴ് ദിവസത്തേക്ക് 53 ജിബി...

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത് സൗദി ഭരണാധികാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176...

യുഎഇ ദേശീയ ദിനം; അവധി ദിനത്തിൽ കുടുംബങ്ങൾക്ക് മാത്രമായി ദുബായിലെ 4 പൊതു ബീച്ചുകൾ

53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ്...