സിപിഐഎം നേതാവ് സുഭാഷ് മുണ്ട കൊലപാതകം; മൃതദേഹവുമായി പ്രതിഷേധം

Date:

Share post:

ജാർഖണ്ഡ് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു സുഭാഷ് മുണ്ടയെ ഒഫീസിൽ കയറി വെടിവെച്ചുകൊന്ന സംഭവത്തിൽ വൻ പ്രതിഷേധം. മൃതദേഹവുമായി ദലദല്ലിയിലെ പ്രധാന റോഡിൽ സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ പ്രതിഷേധവുമായെത്തി. കൊലയാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വ്യാഴാഴ്ച റാഞ്ചിയിൽ ബന്ദിനും ആഹ്വാനം ചെയ്‌തിട്ടുണ്ട്.

ബുധനാഴ്ച രാത്രിഎട്ട് മണിയോടെയാണ് സംഭവം. ദലദല്ലിയിലെ ഓഫീസിൽ കയറിയാണ്‌ അക്രമികൾ സംഭാഷ് മുണ്ടയെ കൊലപ്പെടുത്തുകയായിരുന്നു. ആദിവാസി വിഭാഗത്തിൽ നിന്നുള്ള നേതാവായ മുണ്ടയ്‌ക്ക്‌ ജനപ്രീതി വർദ്ധിക്കുന്നതിലുളള അലോസരമാണ് കൊലപാതകത്തിൽ കലാശിച്ചത്.

പ്രാദേശിക മാഫിയകളും രാഷ്‌ട്രീയ എതിരാളികളുമാണ് കൊലയ്ക്ക് പിന്നിലെന്നാണ് നിഗമനം. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്ന് റാഞ്ചി എസ്എസ്പി കിഷോർ കൗശൽ പറഞ്ഞു. 2014, 2019 നിയമസഭാ തെരഞ്ഞെടുപ്പുകളിലും 2022ലെ ഉപതെരഞ്ഞെടുപ്പിലും സിപിഐ എം സ്ഥാനാർത്ഥിയായി മത്സരിച്ച സുഭാഷ് മുണ്ട ജനപ്രീതി തെളിയിക്കുകയും ദേശീയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനാഘോഷം: കേക്കുകൾക്കും മധുരപലഹാരങ്ങൾക്കും വൻ ഡിമാൻ്റ്

യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായിലെ നിരവധി ബേക്കറികളിലും ഡെസേർട്ട് പാർലറുകളിലും കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. കേക്കുകളും കപ്പ്‌കേക്കുകളും മുതൽ സാൻഡ്‌വിച്ചുകളും മാക്രോൺ ടവറുകളും ഉൾപ്പടെ...

ഭീമ ജ്വല്ലേഴ്സ് മിഡിൽ ഈസ്റ്റ് പത്താം വാർഷികം; ‘​ഗോ ​ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ’ വിജയിയെ പ്രഖ്യാപിച്ചു

യുഎഇയിലെ ഭീമ ജ്വല്ലേഴ്സിന്റെ പത്താം വാർഷികത്തിന്റെ ഭാ​ഗമായി അവതരിപ്പിച്ച '​ഗോ ​ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ' മത്സരത്തിൽ വിജയിയെ പ്രഖ്യാപിച്ചു. വിജയിയായ ദുബായിലെ...

യുഎഇ ദേശീയ ദിനം; ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിം​ഗ് പ്രഖ്യാപിച്ചു. ദേശീയ ദിന അവധി ദിവസങ്ങളായ ഡിസംബർ 2,3 (തിങ്കൾ, ചൊവ്വ)...

സെറിബ്രൽ പാൾസി മറികടന്ന് സിനിമ; യുവാവിന് അഭിനന്ദന പ്രവാഹം

ജന്മനാ ശരീരത്തെ ബാധിച്ച സെറിബ്രൽ പാൾസി എന്ന രോ​ഗത്തെ മറികടന്ന് സിനിമ സംവിധായകനായ യുവാവിന് അഭിനന്ദന പ്രവാഹം. കൊട്ടാരക്കര സ്വദേശി രാകേഷ് കൃഷ്ണൻ കുരമ്പാലയാണ്...