‘ഇന്ത്യയിലെ ദേശീയ നേതാക്കൾ വിദ്യാഭ്യാസം ഇല്ലാത്തവർ’, വിമർശനവുമായി കജോൾ 

Date:

Share post:

ഇന്ത്യയിലെ ദേശീയ നേതാക്കൾ വിദ്യാഭ്യാസമില്ലാത്തവരാണെന്ന് നടി കജോൾ. രാജ്യത്തിന്റെ മാറ്റം വളരെ പതുക്കെയാണ് സംഭവിക്കുന്നത്.അതിന് കാരണം വിദ്യാഭ്യാസ പശ്ചാത്തലമില്ലാത്ത രാഷ്ട്രീയ നേതാക്കളാണെന്നും നടി കജോൾ വിമർശനം ഉന്നയിച്ചു. പരമ്പരാഗത ചിന്തകളിലും ആചാരങ്ങളിലും മുഴുകിയിരിക്കുകയാണ് ഒട്ടുമിക്ക നേതാക്കളും. എന്നാൽ, വിദ്യാഭ്യാസം വൈവിധ്യമായ കാഴ്ചപ്പാടുകളാണ് നൽകുക. രാജ്യത്തെ രാഷ്ട്രീയ നേതാക്കൾക്ക് ഇല്ലാത്തതും അത് തന്നെയാണെന്നും നടി കൂട്ടിച്ചേർത്തു.

‘ദി ട്രയൽ’ എന്ന പുതിയ പരമ്പരയുടെ പ്രൊമോഷന്റെ ഭാഗമായി പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കജോൾ. നടിയ്ക്കൊപ്പം വെബ്സീരീസിന്റെ സംവിധായകൻ സുപർണ് വർമയും നടൻ ജിഷു സെൻഗുപ്തയും ഉണ്ടായിരുന്നു. അഭിനയമാണ് ഇടവേളയെന്നും ഷൂട്ടിങ്ങും തമാശയുമായി ജീവിതം ആസ്വദിക്കുകയാണെന്നും നടി പ്രതികരിച്ചു.

രണ്ട് വർഷമായി സിനിമ ചെയ്യുന്നില്ല എന്നത് കൊണ്ട് പ്രവർത്തിക്കുന്നില്ല എന്നല്ല അർത്ഥം. അല്ലെങ്കിൽ രണ്ട് വർഷം നഷ്ടമായി എന്നുമല്ല. ഇടവേള എന്നൊന്നില്ലെന്നും തിരിച്ചുവരലുകളിൽ വിശ്വസിക്കുന്നുമില്ല എന്നും കജോൾ കൂട്ടിച്ചേർത്തു. ജോലിയിൽ തിരിച്ചെത്തിയതാണ് യഥാർഥ ഇടവേള. അത് ആസ്വദിക്കുകയും ചെയ്യുന്നുണ്ടെന്നും കജോൾ കൂട്ടിച്ചേർത്തു. റോബർട്ട് കിങ്ങിന്റെയും മിഷേൽ കിങ്ങിന്റെയും ’ദി ഗുഡ് വൈഫ്’ എന്ന പരമ്പരയുടെ അനുകരണമാണ് ’ദി ട്രയൽ’. ഡിസ്നി പ്ലസ് ഹോട് സ്റ്റാറിൽ ജൂലൈ 12 മുതൽ പരമ്പര സംപ്രേഷണം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...