തൃശൂരില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ കൂടി ബിജെപിയില്‍ ചേര്‍ന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എംഎം കൃഷ്ണനുണ്ണി ഉള്‍പ്പെടെയുള്ള നേതാക്കളാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. പ്രകാശ് ജാവദേക്കര്‍ നേതാക്കളെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പത്മജ വേണുഗോപാലിന് പിന്നാലെയാണ് കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് മാറിയിരിക്കുന്നത്. എംഎം കൃഷ്ണനുണ്ണി,വി എ രവീന്ദ്രന്‍, കെ ജി അരവിന്ദാക്ഷന്‍, സി എ സജീവ് എന്നിവരാണ് പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസില്‍ നിരവധി അതൃപ്തരുണ്ടെന്നും ഇനിയും കൂടുതല്‍ നേതാക്കള്‍ വരും ദിവസങ്ങളില്‍ ബിജെപിയിലേക്ക്പാ പോകുമെന്നുമാണ് സൂചന.