Nigeriaനൈജീരിയ സന്ദർശിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. 17 വർഷത്തിനിടയിൽ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയ സന്ദർശിക്കുന്നത്. നരേന്ദ്രമോദിയുടെ ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായാണ് അദ്ദേഹം നൈജീരിയയിൽ എത്തിയത്.
‘ഞങ്ങളുടെ ഉഭയകക്ഷി ചർച്ച ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം വിപൂലീകരിക്കുകയും നിർണായക മേഖലകളിലുള്ള സഹകരണം വർധിപ്പിക്കുകയും ചെയ്യും. പ്രധാനമന്ത്രി മോദിക്ക് നൈജീരിയയിലേക്ക് സ്വാഗതം’ എന്നാണ് മോദിയെ സ്വാഗതം ചെയ്ത് നൈജീരിയൻ പ്രസിഡൻ്റ് ബൊല അഹമ്മദ് ടിനുബു എക്സിൽ കുറിച്ചത്.
സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സൗഹൃദം കൂടുതൽ ആഴത്തിലുള്ളതാക്കുമെന്ന് മോദി പ്രതികരിച്ചു. നൈജീരിയൻ സന്ദർശനത്തിന്റെ ചിത്രങ്ങളും മോദി എക്സിൽ പങ്കുവെച്ചിട്ടുണ്ട്. നൈജീരിയ, ബ്രസീൽ, ഗയാന എന്നീ രാജ്യങ്ങളാണ് മോദി സന്ദർശിക്കുക.