ദയവായി വിവാഹത്തിന് വരരുത്, ക്ഷണക്കത്തിൽ വമ്പൻ തെറ്റ്

Date:

Share post:

വിവാഹത്തിനുള്ള ക്ഷണക്കത്ത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. വിവാഹ തീയതിയും വരന്റെയും വധുവിന്റെയും പേരും എല്ലാം വളരെ ക്യത്യമായി ചേർത്തിരിക്കും. ഒരു വിവാഹ ക്ഷണക്കത്തിൽ സംഭവിച്ച തെറ്റാണ് ഇവിടെ വൈറലായിരിക്കുന്നത്. ഈ തെറ്റ് അൽപ്പം കടന്ന കയ്യായി പോയി എന്നു മാത്രം

ക്ഷണക്കത്ത് വളരെ കാവ്യാത്മകമായി തയ്യാറാക്കിയപ്പോൾ, കാവ്യം വായിച്ചാൽ ഉദ്ദേശിച്ച അർത്ഥമല്ല കിട്ടുക എന്ന് മാത്രം. Bhej raha hoon sneh, nimantran priyavar tujhe bulane ko. Hey manas ke rajhans tum bhul jana aane ko എന്നായിരുന്നു ക്ഷണക്കത്തിൽ എഴുതിയിരുന്നത്. ഇനി അത് വിവർത്തനം ചെയ്താലോ? സ്നേഹത്തോടെയാണ് ഞാൻ ഈ ക്ഷണക്കത്ത് അയക്കുന്നത്, ദയവായി ഈ വിവാഹത്തിന് വരുന്ന കാര്യം നിങ്ങൾ മറക്കൂ എന്നാണ്.

കല്യാണത്തിന് വരരുത് എന്നാണോ കല്യാണത്തിന് ക്ഷണിച്ചവർ ഉദ്ദേശിച്ചത് എന്നായിരുന്നു എല്ലാവരുടേയും സംശയം. എന്നാൽ, വിവാഹത്തിന് ക്ഷണിച്ച വീട്ടുകാർ ഉദ്ദേശിച്ചത് വിവാഹത്തിന് വരണം എന്ന് തന്നെ ആയിരുന്നു. തെറ്റ് പറ്റിയത് ക്ഷണക്കത്ത് അച്ചടിച്ച സ്റ്റുഡിയോയ്‍ക്കാണ്. മറക്കരുത് എന്ന അർത്ഥം വരാനുള്ള നോ എന്ന വാക്ക് അവർ വിട്ടുപോയി. അതോടെ ഉദ്ദേശിച്ച അർത്ഥവും പാടേ മാറിപ്പോയി. അതോടെ, വിവാഹത്തിന് ആരും വരരുത് എന്നാണ് വരനും വധുവും കുടുംബവും ആ​ഗ്രഹിക്കുന്നത് എന്നായിപ്പോയി ക്ഷണക്കത്ത് കിട്ടിയവർ കരുതിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഇനി ശരണംവിളിയുടെ നാളുകൾ; മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. നാളെ മുതൽ ഭക്തർക്ക് ദർശനത്തിനായി പ്രവേശനം ലഭിക്കും. മേൽശാന്തി പി.എൻ മഹേഷ് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു....

നിയമലംഘനം; 24 മണിക്കൂറിനുള്ളിൽ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

24 മണിക്കൂറിനുള്ളിൽ നിയമലംഘനം നടത്തിയ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അൽ ഖവാനീജ് ഏരിയയിൽ അനധികൃതമായി വാഹന പരിഷ്‌കരണങ്ങൾ നടത്തുകയും വലിയ ശബ്ദത്തിൽ...

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ എഴുത്തുകാരും കവികളും

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും എത്തും. സമാപന വാരാന്ത്യത്തിലാണ് മലയാള സാഹിത്യത്തേക്കുറിച്ചും എഴുത്തുകളേക്കുറിച്ചും സംവദിക്കാൻ പുസ്തക മേളയിൽ...

ഷാർജ പുസ്തകമേള അവസാന ദിവസങ്ങളിലേക്ക്; ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബോട്ട് സർവ്വീസും

ഷാർജയിൽ മുന്നേറുന്ന 43-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്നവർക്ക് സൗജന്യ ബോട്ട് സവാരി ആസ്വാദിക്കാനും അവസരം. എക്സ്പോ സെൻ്ററിലേക്ക് എത്തുന്നവർക്കുവേണ്ടിയാണ് ബുക്ക് അതോറിറ്റ് സൌജന്യ ബോട്ട്...