അടിയന്തര പാസ്‌പോർട്ടിനും അനുബന്ധ സേവനങ്ങൾക്കുമായി ദുബായിലുളള കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ വാക്ക്-ഇൻ പാസ്‌പോർട്ട് സേവാ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. മെയ് 22, 29 തീയതില്‍ ദുബായിലെയും ഷാർജയിലെയും നാല് ബിഎൽഎസ് ഇന്റർനാഷണൽ സർവീസ് ലിമിറ്റഡ് സെന്ററുകളിലാണ് സേവനം നല്‍കുന്നത്.
സര്‍വ്വീസുകൾ ലഭ്യമാകാന്‍ മുന്‍കൂര്‍ അനുവാദത്തിന്‍റെ ആവശ്യമില്ലെങ്കിലും ഓണ്‍ലൈന്‍ അപേക്ഷകൾ സമര്‍പ്പിച്ചിരിക്കണം. ചികിത്സ, മരണം, പഠനാവശ്യം എന്നവയ്ക്കുളള രേഖകൾ, പാസ്പോര്‍ട്ട് പുതുക്കല്‍ , വിസ പുതുക്കല്‍ , അനുബന്ധ സേവനങ്ങൾ എന്നിവയാണ് ലഭ്യമാക്കിയിട്ടുളളത്.
രേഖകളുമായി എത്തുന്നവര്‍ക്ക് ബര്‍ ദുബായിലെ അല്‍ ഖലീജ് സെന്‍റര്‍, പ്രീമീയം ലോംഗ് സെന്‍റര്‍, ദേര സിറ്റി സെന്‍റര്‍, ഷാര്‍ജ എച്ച്എസ്ബിസി സെന്‍റര്‍ എന്നിവിടങ്ങളിലാണ് സേവനം ഏര്‍പ്പെടുത്തിയിട്ടുളളത്. രാവിലെ പത്ത് മണി മുതല്‍ രണ്ട് മണിവരെയാണ് സേവനം ലഭ്യമാവുക.