ഷാര്‍ജയിലെ സ്വകാര്യ സ്കൂളില്‍നിന്ന് ജീവനക്കാരെ പിരിച്ചുവിട്ട സംഭവത്തില്‍ പരാതിയുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. ഷാര്‍ജയിലെ സ്വകാര്യ വിഭാഗം വിദ്യാഭ്യാസ അതോറിറ്റിക്കാണ് പരാതി നല്‍കിയത്. അൽ കമാൽ അമേരിക്കൻ ഇന്‍റർനാഷനൽ സ്കൂളിലെ പതിമൂന്ന് ജീവനക്കാര്‍ക്കാണ് പിരിച്ചുവിടല്‍ നോട്ടീസ് ലഭ്യമായത്.
പിരിച്ചിവിടപ്പെട്ടവര്‍ സ്കൂളിന്‍റെ നട്ടെല്ലാണെന്നും കുട്ടികളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും രക്ഷിതാക്കൾ പറയുന്നു. പരാതിയെ തുടര്‍ന്ന് ഷാര്‍ജ പ്രൈവറ്റ് എജുക്കേഷന്‍ അതോറിറ്റി വസ്തുതാന്വേഷണവും ആരംഭിച്ചു. 20ഓളം രക്ഷിതാക്കളാണ് അതോറിറ്റിയെ സമീപിച്ചത്.
സ്കൂൾ മാനേജ്മെന്റിന്‍റെ മാറ്റമാണ് അധ്യാപകരുടെ ജോലിയെ ബാധിച്ചത്. മുന്നറിയിപ്പില്ലാതെ ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയെന്നാണ് പരാതി. 12 അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാര്‍ക്കും ഒരു അധ്യാപകനുമാണ് പിരച്ചുവിടല്‍ നോട്ടീസ് നല്‍കിയത്. ജൂലൈ ഏഴിനകം പിരിഞ്ഞുപോകണമെന്നാണ് മാനേജ്മെന്റിന്‍റെ ആവശ്യം.