കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയിലേക്ക് പുരുഷ നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. എൺപത് ഒഴിവുകളിലേക്കാണ് നിയമനം. നഴ്സിംഗ് ബിരുദവും ഐസിയു, എമർജൻസി, അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഓയിൽ ആൻഡ് ഗ്യാസ് നഴ്സിങ് എന്നീ മേഖലകളിൽ ഏതിലെങ്കിലും രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.
പ്രായം നാൽപ്പതിൽ കവിയരുത്. ഡിഒഎച്ച് ലൈസെൻസ് ഉള്ളവർക്കാണ് മുൻഗണന. 5000 ദിർഹം ശമ്പളത്തിന് പുറമെ വിസ, എയർ ടിക്കറ്റ്, താമസ സൗകര്യം, മെഡിക്കൽ ഇൻഷുറൻസ് എന്നിവയും ഓഫർ ചെയ്യുന്നുണ്ട്.
കൂടാതെ എമർജൻസി മെഡിക്കൽ ടെക്‌നിഷ്യൻ വിഭാഗത്തിലും എൺപത് ഒഴിവുകളുണ്ട്. ദുബായ് കോർപ്പറേഷൻ ആമ്പുലൻസ് സർവ്വീസ് ലൈസൻസുളളവരെയാണ് തേടുന്നത്. എമർജൻസി ഡിപ്പാർട്മെൻറ്, ആംബുലൻസ് സർവീസ് എന്നിവയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണമെന്നാണ് നിബന്ധന. പ്രായം 22 നും 35 നും ഇടയിലായിരിക്കണം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, പാസ്സ്പോർട്, എന്നിവല സഹിതം 2024 മാർച്ച് 28 നു മുൻപ് gcc@odepc. in എന്ന ഈമെയിലിലേക്കു അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കണം ഫോൺ: 0471-2329440/41/42 /45 / 7736496574.