ബർമുഡ ട്രയാംഗിളിലേക്ക് വിനോദ യാത്രയ്ക്കൊരുങ്ങി നോർവീജിയൻ കപ്പൽ

Date:

Share post:

ബർമൂഡ ട്രയാം​ഗിളിലേക്ക് വിനോദ യാത്രയ്ക്ക് ഒരുങ്ങുകയാണ് ഒരു നോർവീജിയൻ കപ്പൽ. നോർവീജിയൻ ക്രൂസ് ലൈൻ എന്ന കമ്പനിയുടെ നോർവൈജീയൻ പ്രൈമ എന്ന കപ്പലാണ് നി​ഗൂഢതകളുടെ ത്രികോണം ലക്ഷ്യമാക്കി യാത്ര തിരിക്കുന്നത്. അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു പേടിപ്പിക്കുന്ന ഭാഗമാണ് ബെർമുഡ ട്രയാം​ഗിൾ എന്നറിയപ്പെടുന്നത്. ബർമുഡക്കും ഫ്ളോറിഡക്കും പോർട്ടോ റിക്കോക്കും മധ്യത്തിൽ ത്രികോണാകൃതിയിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്ത് വിമാനങ്ങളും കപ്പലുകളുമൊക്കെ അപ്രത്യക്ഷമായിട്ടുണ്ട്.
അവയൊന്നും ഇതുവരെ കണ്ടെത്താനായിട്ടുമില്ല. അതുകൊണ്ട് തന്നെ ഈ കപ്പൽ കാണാതായാൽ യാത്രക്കാർക്ക് ടിക്കറ്റ് തുക മുഴുവൻ മടക്കി നൽകുമെന്നാണ് കപ്പൽ കമ്പനി അറിയിക്കുന്നത്.
രണ്ട് ദിവസത്തെ യാത്രയാണ് പദ്ധതിയിൽ ഉള്ളത്. രണ്ട് ദിവസത്തേക്ക് ഏകദേശം 1.4 ലക്ഷം രൂപയാണ് ചിലവ്.

കാലങ്ങളായി മനുഷ്യന് അപ്രാപ്യമായ ബർമുഡ ട്രയാം​ഗിളിന്റെ നിജസ്ഥിതി കണ്ടെത്തിയെന്ന 2017ൽ ഓസ്ട്രേലിയൻ ശാസ്ത്രജ്ഞനായ കാൾ ക്രുഷേൽനിക്കി അവകാശവാദമുന്നയിച്ചിരുന്നു. ഹോഡു കടൽ, ഡെവിൽസ് ട്രയാംഗിൾ, ലിംബോ ഒഫ് ദി ലോസ്റ്റ് എന്നൊക്കെ അറിയപ്പെടുന്ന ഈ ഭാഗം ഏകദേശം 500000 ചതുരശ്ര കിലോമീറ്റർ വിസ്ത്തീർണമുള്ള കടലാണ്. ഭൂമദ്ധ്യരേഖക്കു സമീപം സ്ഥിതി ചെയ്യുന്ന ഈ മേഖലയിലെ മോശം കാലാവസ്ഥയും നാവികർക്കും പൈലറ്റിനുമൊക്കെ ഉണ്ടായേക്കാവുന്ന പിഴവുകളുമാണ് കപ്പലുകളും വിമാനങ്ങളും ഇവിടെ വച്ച് അപ്രത്യക്ഷപ്പെടാൻ കാരണമാകുന്നതെന്നാണ് കാളിന്റെ വാദം.

ബർമുഡ ട്രയാം​ഗിളിൽ ഇതുവരെ എച്ച്എംഎസ് അറ്റ്ലാന്റ, യുഎസ്എസ് സ്ക്ലോപ്സ്, ഫ്ളൈറ്റ് 19 എന്നിങ്ങനെ 16 വിമാന അപകടങ്ങളും, 17 കപ്പൽ അപകടങ്ങളും ഉണ്ടായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...