എല്ലാവിധ കോവിഡ് നിയന്ത്രണങ്ങളും ഒഴിവാക്കി ഉത്തരവിറക്കി യുഎഇ . രാജ്യത്തെ ദുരന്ത നിവാരണ വകുപ്പ്
ഔദ്യോഗിക വക്താവ് ഡോ. സെയ്ഫ് അൽ ദഹേരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നവംബർ 7 തിങ്കളാഴ്ച രാവിലെ ആറ് മണി മുതൽ രാജ്യത്ത് ഉത്തരവ് പ്രാബല്യത്തിൽ വരും. കോവിഡ് വ്യാപനം വർധിച്ചപ്പോൾ രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന രണ്ടാംഘട്ട നിയന്ത്രണങ്ങൾ ലഘൂകരിക്കുകയാണ് ലക്ഷ്യം.
ആരാധനലായങ്ങൾ, മറ്റ് അടച്ചിട്ട ഇടങ്ങളടക്കം നിയന്ത്രിത മേഖലകളിലെ മാസ്ക് ഉപയോഗം, അൽ ഹൊസൻ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് എന്നിവയിലാണ് പ്രധാനപ്പെട്ട ഇളവുകൾ. പൊതു ഇടങ്ങളിലെ നിർബന്ധിത മാസ്ക് ഉപയോഗം ഇപ്പോൾ ആശുപത്രികളിൽ മാത്രമമായി ചുരുക്കിയിരുന്നു. ഇത് തുടരും.