നിപ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 61 പേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഹൈറിസ്‌ക് കോണ്‍ടാക്ടില്‍ ഉണ്ടായിരുന്നവരുടെ ഫലമാണിത്. ഇതില്‍ അവസാനമായി നിപ സ്ഥിരീകരിച്ച വ്യക്തിയെ പരിചയിച്ച ആരോഗ്യ പ്രവര്‍ത്തക അടക്കമുള്ളവരും ഉള്‍പ്പെടും.
ജില്ലയിൽ കനത്ത ജാഗ്രത തുടരുകയാണ്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്നാണ് കണക്കുകൂട്ടൽ. അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ ശേഖരിച്ച് അയച്ച സാമ്പിളുകളുടെ പരിശോധന ഫലം ഇന്ന് പുറത്ത് വരും. രോഗബാധ സ്ഥിരീകരിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്. നിലവിൽ 1233 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. 27 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. കേന്ദ്ര ഗവൺമെന്റിന്റെ മൃഗസംരക്ഷണ വിദഗ്ധ സംഘം ഇന്ന് ജില്ലയിലെ നിപ ബാധിത പ്രദേശങ്ങള്‍ സന്ദർശിച്ച് വിശദമായ പഠനവും സാമ്പിൾ കളക്ഷനും നടത്തും.
കേന്ദ്രസംഘവുമായി രാവിലെയും വിശദമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. നിപ പ്രതിരോധനത്തിനുള്ള കേരളത്തിന്റെ ശ്രമങ്ങളെ പ്രകീര്‍ത്തിച്ചു. കേന്ദ്രത്തില്‍ നിന്നും എത്തിയ ഒരു സംഘം ഇന്ന് മടങ്ങിയേക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.