കേരളത്തിലേക്ക് പുതിയ സർവ്വീസ് ആരംഭിക്കാനൊരുങ്ങി വന്ദേഭാരത്. കേരളം, തമിഴ്നാട്, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് പുതിയ സർവ്വീസ്. ചെന്നൈയിൽ നിന്ന് ബംഗളൂരുവിലേക്കും ബംഗളൂരുവിൽ നിന്ന് എറണാകുളത്തേയ്ക്കുമാണ് വന്ദേഭാരത് സർവീസ് നടത്തുക. വാരാന്ത്യങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സർവീസെന്ന് അധികൃതർ വ്യക്തമാക്കി.
ചെന്നൈ-ബംഗളൂരു, ബംഗളൂരു-എറണാകുളം സൗത്ത് എന്നിങ്ങനെ ആകെ എട്ട് സർവീസുകൾ നടത്താനാണ് ദക്ഷിണ റെയിൽവെ തീരുമാനിച്ചിരിക്കുന്നത്. വൈകിട്ട് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട് രാവിലെ നാല് മണിയോടെ ബംഗളൂരുവിലെത്തും. തുടർന്ന് നാലരയ്ക്ക് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നരയോടെ എറണാകുളത്ത് എത്തും. ഇത്തരത്തിൽ തിരിച്ചും സർവീസുകൾ നടത്തും.