മദ്യപിച്ച് ബോധം നഷ്ടമായ കുടിയന്മാരെ ബാറുടമകൾ വീട്ടിലെത്തിക്കണമെന്ന് ഗോവ.ബാറുകൾക്കും റസ്റ്റോറന്റുകൾക്കും സര്‍ക്കാര്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.
മദ്യപിച്ച് വാഹനമോടിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്നത് മുന്നില്‍കണ്ടാണ് പുതിയ നിയമം. ജനങ്ങളുടെ സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും മദ്യപിച്ച് ലക്കുകെട്ടവരെ വാഹനമോടിക്കാന്‍ അനുവദിക്കരുതെന്നും ഗോവ ഗതാഗത മന്ത്രി മൗവിൻ ഗോഡിഞ്ഞോ വ്യക്തമാക്കി. കുടിയന്മാരെ വീട്ടിലെത്തിക്കുകയൊ വാഹനം ക്രമീകരിച്ച് നല്‍കുകയൊ വേണമെന്നാണ് ഉത്തരവ്.
ഇന്ത്യയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് നഗരങ്ങളിലൊന്നാണ് ഗോവ. വിദേശ വിനോദ സഞ്ചാരികൾക്ക് ഉൾപ്പെടെ നിയമം ബാധകമാണ്. ഗോവലിയെ മെഡിക്കല്‍ കോളേജിലെത്തുന്ന വാഹനാപകട കേസുകളില്‍ 20 ശതമാനവും മദ്യപാനം മൂലമാണെന്നാണ് കണ്ടെത്തല്‍. അതുകൊണ്ടുതന്നെ നിയമം കര്‍ശനമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.