കഴിഞ്ഞ ദിവസം നടന്ന നീറ്റ് പരീക്ഷയില്‍ പങ്കെടുക്കാന്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ തടഞ്ഞതായി പരാതി. രാജസ്ഥാനിലെ കോട്ടയില്‍ മോഡി കോളജില്‍ ഹിജാബ് ധരിച്ച് പരീക്ഷയെഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥിനികളെ പ്രവേശന കവാടത്തില്‍ തടയുകയായിരുന്നു.
പരീക്ഷാ കേന്ദ്രത്തിന് മുന്നിലുണ്ടായിരുന്ന പൊലീസുകാരാണ് ഹിജാബ് മാറ്റാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് പൊലീസുകാരും വിദ്യാര്‍ത്ഥിനികളും തമ്മില്‍ തര്‍ക്കം രൂക്ഷമായി. പിന്നീട് പരീക്ഷ കണ്ടട്രളര്‍ സ്ഥലത്തെത്തുകയും പ്രശ്നങ്ങൾ ഉണ്ടായാല്‍ ഉത്തരവാദിത്വം ഏല്‍ക്കാമെന്ന് വിദ്യാര്‍ത്ഥിനികളില്‍നിന്ന് എഴുതി വാങ്ങുകയും ചെയ്തു.
പരീക്ഷാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്നാരോപിച്ച് ആറോളം വിദ്യാര്‍ത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലും സമാന സംഭവമുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്.
യൂണിഫോം ധരിക്കുന്നിടത്ത് ഹിജാബ് പാടില്ലെന്ന കര്‍ണാടക ഹൈക്കോടതി വിധി വലിയ വിവാദങ്ങൾ ഉയര്‍ത്തിയിരുന്നു. ഇതിനെതിരേ രംഗത്തെത്തിയവരുടെ ഹര്‍ജികൾ സുപ്രീം കോടതി പരിഗണിക്കാനിരിക്കേയാണ് നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് പുതിയ പരാതികൾ ഉയര്‍ന്നത്.