കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി രാജി വെച്ചു. രാജ്യസഭയിലെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് രാജി. ഉപരാഷ്ട്രപതി സ്ഥാനത്തെയ്ക്ക് നഖ്വിയെ പരിഗണിക്കുന്നതായാണ് വിവരം. കേന്ദ്രന്യൂനപക്ഷകാര്യ മന്ത്രിയായ നഖ്വി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രാജി.
ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിമാരായ മുക്താര്‍ അബ്ബാസ് നഖ്വിയുടെയും ആര് സി പി സിംഗിൻ്റേയും പ്രവര്‍ത്തനങ്ങളെ അനുമോദിച്ചിരുന്നു. ഇതോടെ ഇരുവരും രാജിവെക്കുമെന്ന അഭ്യൂഹം പരന്നു.
രാജ്യസഭയിലെ ബിജെപി പ്രതിനിധിയായ മുക്താര്‍ അബ്ബാസ് നഖ്വിയുടേയും ജെഡിയു പ്രതിനിധിയായ ആര് സി പി സിംഗിൻ്റേയും കാലാവധി നാളെയാണ് അവസാനിക്കുക. നഖ്വി രാജ്യസഭയിലെ ഉപനേതാവ് കൂടിയാണ്. ജെഡി (യു) ക്വാട്ടയിൽ നിന്നുള്ള മന്ത്രിയാണ് ആര് സി പി സിംഗ്. ബിജെപിയുമായി പരിധി വിട്ട് അടുപ്പം കാണിക്കുന്നു എന്ന പേരിൽ ജെഡിയുവിന് ഉള്ളിൽ ആര് സി പി സിംഗിനെതിരെ വിമര്‍ശനമുയർന്നിരുന്നു. ഈ സാഹചര്യത്തിൽ ആണ് കേന്ദ്രമന്ത്രിസഭയിൽ നിന്നും രാജ്യസഭയിൽ നിന്നും പാര്‍ട്ടി പിൻവലിക്കുന്നത്.