നവജാത ശിശുവിനെ ആശുപത്രില്‍ ഉപേക്ഷിച്ച് സ്വന്തം രാജ്യത്തേക്ക് കടന്നു കളഞ്ഞ അമ്മയ്ക്ക് ജയില്‍ ശിക്ഷ.ഏഷ്യൻ സ്വദേശിയായ യുവതിയ്ക്ക് ദുബായ് ക്രിമിനൽ കോടതിയാണ് രണ്ട് മാസത്തെ തടവ് വിധിച്ചത്.
മാസം തികയാതെയാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കുഞ്ഞിനെ െഎസിയുവിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ അമ്മയ്ക്ക് ആശുപത്രി വിടാനുളള അനുവാദം ലഭ്യമായി. മൂന്നുമാസത്തിനിടെ അമ്മ വീണ്ടും ആശുപത്രിയിലെത്തിയെങ്കിലും കുഞ്ഞിനെ ഒപ്പം കൂട്ടാതെ കടന്നുകളയുകയായിരുന്നു.
പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മാതാവ് രാജ്യം വിട്ടതായി തെളിഞ്ഞു. കുഞ്ഞിന്റെ സുരക്ഷ അപകടത്തിലാക്കിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കേസെടുക്കുകയും കോടതി ശിക്ഷ വിധിക്കുകയും ചെയ്തത്.