ദക്ഷിണാഫ്രിക്കയില്‍ പിടികിട്ടാപ്പുളളികളായി പ്രഖ്യപിച്ച സഹോദരങ്ങൾ ദുബായില്‍ കുടുങ്ങി. കള്ളപ്പണം വെളുപ്പിക്കൽ, വഞ്ചന, സാമ്പത്തീക തട്ടിപ്പ്, തുടങ്ങി വിവിധ കുറ്റകൃത്യങ്ങളില്‍ പ്രതികളായ അതുൽ ഗുപ്ത, രാജേഷ് ഗുപ്ത എന്നിവരാണ് ദുബായ് പോലീസിന്‍റെ പിടിയിലായത്. ഇന്‍റര്‍പോളിന്‍റെ സഹാത്തോടെ ദുബായ് ഇന്‍റലിജന്‍സ് യൂണിറ്റ് ഇരുവരേയും പിടികൂടുകയായിരുന്നു.
ഏഷ്യന്‍ വംശജരായ ഇരുവരും ദക്ഷിണാഫ്രിക്കയില്‍ “മോസ്റ്റ് വാണ്ടഡ് ” പ്രതികളുടെ പട്ടികൾ ഉൾപ്പെട്ടവരാണെന്നും പോലീസ് പറഞ്ഞു. ഇരുവരേയും കണ്ടെത്താന്‍ ഇന്റർപോളിൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഗുപ്തയുമായി ബന്ധമുള്ള നുലാൻ ഇൻവെസ്റ്റ്‌മെന്‍റ് കമ്പനി നല്‍കിയ പരാതിയെ തുടര്‍ന്ന് ഇരുവര്‍ക്കുമെതിരേ അന്വേഷണം നടന്നുവരികയായിരുന്നു. ഒന്നര മില്യൺ ഡോളറിന്‍റെ കരാറുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടന്നത് ചൂണ്ടിക്കാട്ടിയായിരുന്നു കമ്പനിയുടെ പരാതി.
സഹോദരങ്ങളെ ദക്ഷിണാഫ്രിക്കയിലെ അധികാരികൾക്ക് കൈമാറുന്ന നിയമപരമായ നടപടിക്രമങ്ങൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. അന്താരാഷ്ട്ര ഏജന്‍സികളുടെ ഏകോപനത്തോടെ കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം എന്നിവയെ ചെറുക്കുന്നതില്‍ യുഎഇ പ്രതിജ്ഞാബദ്ധമാണെന്ന് നീതിന്യായ മന്ത്രാലയവും, ദുബായ് പബ്ലിക് പ്രോസിക്യൂഷനും വ്യക്തമാക്കി.