നിശബ്ദ വ്യാപനം; ആഗോള കുരങ്ങുപനി കേസുകൾ 700 പിന്നിട്ടു

Date:

Share post:

ഒരുമാസത്തിനിടെ ആഗോള കുരങ്ങുപനി കേസുകളുടെ എണ്ണം ആയിരത്തിന് അടുത്തെത്തിയതായി റിപ്പോര്‍ട്ടുകൾ. മുപ്പതില്‍ അധികം രാജ്യങ്ങളിലാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുഎസ് , യൂറോപ്യന്‍ രാജ്യങ്ങൾക്ക് പുറമെ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും രോഗ ബാധ കൂടുകയാണ്. യു.കെ ഇതിനകം സമൂഹ വ്യാപനം പ്രഖ്യാപിച്ചുക‍ഴിഞ്ഞു.

ഇതിനിടെ ഫ്രാൻസിൽ 51 കുരങ്ങുപനി കേസുകൾ കണ്ടെത്തിയതായി ഫ്രഞ്ച് ആരോഗ്യ അധികൃതര്‍ വ്യക്തമാക്കി. രോഗ ബാധിതര്‍ 22 നും 63 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരാണെന്നും ഫ്രഞ്ച് ദേശീയ പൊതുജനാരോഗ്യ ഏജൻസി അറിയിച്ചു. ഇതര യൂറോപ്യന്‍ രാജ്യങ്ങളില്‍ 33 അധിക കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ആഗോളതലത്തിൽ 700-ലധികം കുരങ്ങുപനി കേസുകളെക്കുറിച്ച് അറിയാമെന്ന് യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും വ്യക്തമാക്കി. പരിശോധനയും സമ്പര്‍ക്ക പട്ടിക തയ്യാറാക്കലും യുഎസില്‍ മുന്നോട്ടുപോവുകയാണ്. സമൂഹ വ്യാപനം മുന്നില്‍കണ്ട് വാക്സിനേഷന്‍ നടപടികൾക്ക് തുടക്കമിട്ടതായും യുഎസ് ആരോഗ്യ വൃത്തങ്ങൾ സൂചിപ്പിച്ചു. കുരങ്ങുപനിക്കുള്ള 1200 ഡോസ് വാക്സിൻ തയ്യാറാണെന്ന് വൈറ്റ് ഹൗസ് ഗ്ലോബൽ ഹെൽത്ത് സെക്യൂരിറ്റി ആന്റ് ബയോ ഡിഫൻസ് സീനിയർ ഡയറക്ടർ ഡോ.രാജ് പഞ്ചാബിയും അറിയിച്ചു.

ലോകമെമ്പാടും സ്ഥിരീകരിച്ച അണുബാധകളുടെ എണ്ണം വർദ്ധിക്കുന്നതായി ലോകാരോഗ്യ സംഘടനും വ്യക്തമാക്കി. ഡസൻ കണക്കിന് രാജ്യങ്ങളിലാണ് പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്തത്. കണ്ടെത്താനാകാത്ത സംക്രമണം നടന്നിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് ലോകാരോഗ്യ സംഘടനയെന്ന് ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. രോഗ ബാധിതരുടെ എണ്ണം ഉയര്‍ന്നതോടെ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന ആവശ്യങ്ങളും ഉയര്‍ന്നുക‍ഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

കഠിനമായ ശൈത്യം; അഭയാർത്ഥികൾക്കായി ശീതകാല സഹായപദ്ധതിക്ക് തുടക്കമിട്ട് യുഎഇ

ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ശൈത്യം അതികഠിനമാകുന്നതോടെ അഭയാർത്ഥികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി യുഎഇ. ശീതകാല സഹായപദ്ധതിക്കാണ് യുഎഇ തുടക്കമിട്ടിരിക്കുന്നത്. ശൈത്യകാലത്ത് അഭയാർത്ഥികളുടെ ആരോ​ഗ്യം സംരക്ഷിക്കുന്നതിനുള്ള...

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...