കുരങ്ങുപനി വൈറസിനെതിരെ കർശന പ്രതിരോധ നടപടികൾ നടപ്പിലാക്കി അബുദാബി. സംശയാസ്പദമായ കേസുകൾ റിപ്പോർട്ട് ചെയ്യാൻ ആരോഗ്യ കേന്ദ്രങ്ങളോട് അധികൃതർ നിര്‍ദ്ദേശിച്ചു. ആഗോളതലത്തിൽ കേസുകളുടെ എണ്ണം വർധിച്ചതിനെ തുടർന്നാണ്
സമൂഹത്തിന്റെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കാക്കുകയാണ് ലക്ഷ്യമെന്ന് അബുദാബി പൊതു ആരോഗ്യ വിഭാഗം വ്യക്തമാക്കി. അബുദാബി പബ്ലിക് ഹെൽത്ത് സെന്ററും പ്രാദേശിക ഹെൽത്ത് കെയർ അധികൃതരും ചേര്‍ന്ന് ഏകോപിത പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കുരങ്ങുപനി സംശയിക്കുന്ന കേസുകളിൽ ജാഗ്രത പാലിക്കാൻ തലസ്ഥാനത്തെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളോടും ആരോഗ്യ വകുപ്പ് (DoH) അഭ്യർത്ഥിച്ചു.
രക്തവുമായൊ ശരീരസ്രവങ്ങളുമായും നേരിട്ടുള്ള സമ്പർക്കത്തിൽ നിന്നാണ് കുരങ്ങുപനി പകരുന്നത്. കുരങ്ങുപനി പകര്‍ച്ചവ്യാധി വിഭാഗത്തില്‍ പെട്ടതാണെന്നും സാധാരണയായി മധ്യ-പടിഞ്ഞാറൻ ആഫ്രിക്കയിലെ ഉഷ്ണമേഖലാ മഴക്കാടുകളിലാണ് കാണപ്പെടുന്നതെന്നും ലോകാരോഗ്യ സംഘടനയും വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ യൂറോപ്പിലും യുഎസിലും നിരവധി കുരങ്ങുപനി കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് അബുദാബിയുടെ നീക്കം.