രാജ്യത്ത് ശക്തമായ പ്രതിപക്ഷമില്ല; യുപി ഇന്ത്യയെ നയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Date:

Share post:

യുപി ഇന്ത്യയെ നയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്‍റെ വളര്‍ച്ചയില്‍ യുപിയ്ക്ക് നിര്‍ണായക സ്ഥാനമുണ്ടെന്നും പ്രധാനമന്ത്രി. യുപിയില്‍ സംഘടിപ്പിച്ച നിക്ഷേപ സമ്മിറ്റിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.
അതേസമയം രാജ്യത്ത് ശക്തമായ പ്രതിപക്ഷത്തെയാണ് തനിക്ക് വേണ്ടതെന്ന് യുപിയില്‍ നടത്തിയ മറ്റൊരു പ്രസംഗത്തില്‍ മോദി സൂചിപ്പിച്ചു.

വ്യവസായ സൗഹൃദ സംസ്ഥാനമെന്ന നിലയില്‍ യുപി രണ്ടാമതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരതത്തിനും വേണ്ടി എന്ത് നടപടികൾ സ്വീകരിക്കാന്‍ തയ്യാറെണെന്നും പ്രമുഖ വ്യവസായികൾക്ക് പ്രധാനമന്ത്രി ഉറപ്പ് നല്‍കി.

രാജ്യത്ത് വന്‍ നിക്ഷേപ പദ്ധതികളാണ് പ്രമുഖ വ്യാവസായികൾ വാഗ്ദാനം ചെയ്തത്. ആയിരത്തി അഞ്ഞൂറോളം പുതിയ പദ്ധതികളുടെ ധാരണയും സമ്മിറ്റിലുണ്ടായി. യുപിയ്ക്ക് 70,000 കോടി രൂപ കൈമാറുമെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പ്രഖ്യാപിച്ചു. ഗൗതം അദാനിക്ക് പുറമെ പ്രമുഖ വ്യവസായികളായ കുമാര്‍ മംഗളം ബിര്‍ല, നിരഞ്ജന്‍ ഹിരാനന്ദാനി, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരും സമ്മിറ്റില്‍ പങ്കെടുത്തു.

അതേസമയം രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഗ്രാമമായ യു.പിയിലെ പരുങ്കില്‍ നടത്തിയ പ്രസംഗത്തിലാണ് പ്രതിപക്ഷത്തെ പ്രധാനമന്ത്രി വിമര്‍ശിച്ചത്. രാഷ്ട്രീയത്തില്‍ കുടുംബ വാ‍ഴ്ചയും സ്വജനപക്ഷപാതവും പാടില്ലെന്ന് മോദി ചൂണ്ടിക്കാട്ടി. ശക്തമായ പ്രതിപക്ഷത്തെയാണ് തനിക്കാവശ്യമെന്നും മോദി ചൂണ്ടിക്കാട്ടി. വംശീയ രാഷ്ട്രീയം അവസാനിപ്പിച്ചാല്‍ രാജ്യത്തെ ഏത് ഗ്രാമത്തില്‍ നിന്നും പ്രധാനമന്ത്രിയും രാഷ്ട്രപതിയുമൊക്കെ പിറവിയെടുക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. രാഷ്ട്രപതിയുടെ കാലാവധി അവസാനിക്കാന്‍ ഒരുമാസം മാത്രം ബാക്കി നില്‍ക്കേയാണ് മോദിയുടെ യുപി സന്ദര്‍ശനം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

നാട്ടിക അപകടം; ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

തൃശൂർ നാട്ടികയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ലോറിയപകടത്തിൽ ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കേസെടുത്തു. ആലക്കോട് സ്വദേശികളായ ബെന്നിക്കും അലക്‌സിനുമെതിരെയാണ് കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം....

ഗ്രീൻ മൊബിലിറ്റി വാരം; റാസൽഖൈമയിലെ സിറ്റി ബസുകളിൽ ഇന്ന് സൗജന്യ യാത്ര

പൊതുജനങ്ങൾക്ക് ഇന്ന് (നവംബർ 26) റാസൽഖൈമയിലെ സിറ്റി ബസുകളിൽ സൗജന്യ യാത്ര നടത്താം. ഗ്രീൻ മൊബിലിറ്റി വാരത്തോടനുബന്ധിച്ച് റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റിയാണ്(റക്‌ത) സിറ്റി ബസുകളിൽ...

ദുല്‍ഖര്‍ സല്‍മാന്റെ ‘ലക്കി ഭാസ്‌കര്‍’ നിങ്ങളുടെ സ്വീകരണമുറിയിലേയ്ക്ക്; 28ന് ഒടിടി പ്രദർശനം ആരംഭിക്കും

ദുൽഖർ സൽമാൻ നായകനായെത്തിയ തെലുങ്ക് ചിത്രം 'ലക്കി ഭാസ്കർ' ഒടിടിയിലേയ്ക്ക് എത്തുന്നു. നവംബർ 28-ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തുന്നത്. തെലുങ്ക്, തമിഴ്,...

കഠിനമായ ശൈത്യം; അഭയാർത്ഥികൾക്കായി ശീതകാല സഹായപദ്ധതിക്ക് തുടക്കമിട്ട് യുഎഇ

ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ശൈത്യം അതികഠിനമാകുന്നതോടെ അഭയാർത്ഥികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി യുഎഇ. ശീതകാല സഹായപദ്ധതിക്കാണ് യുഎഇ തുടക്കമിട്ടിരിക്കുന്നത്. ശൈത്യകാലത്ത് അഭയാർത്ഥികളുടെ ആരോ​ഗ്യം സംരക്ഷിക്കുന്നതിനുള്ള...