എംടിക്ക് പിന്നാലെ രാഷ്ട്രീയ വിമർശനവുമായി സാഹിത്യകാരൻ എം മുകുന്ദനും രംഗത്ത്. തെരഞ്ഞെടുപ്പ് ഇനിയും വരും, ചോരയുടെ മൂല്യം ഓർക്കണം. ഇത് ഓർത്തു കൊണ്ടാകണം വോട്ട് ചെയ്യേണ്ടതെന്ന് എം മുകുന്ദൻ പറഞ്ഞു.
സിംഹാസനത്തിൽ ഇരിക്കുന്നവർ അധികാരത്തിന്റെ രുചി അറിഞ്ഞവരാണ്. അവർ അവിടെ നിന്നും എഴുന്നേൽക്കില്ല. അടിയന്തരക്കാലത്തൊക്കെ നാമത് കണ്ടതാണ്. അവരോട് പറയാനുള്ളത് സിംഹാസനം ഒഴിയൂ എന്നാണ്, ജനം പിന്നാലെയുണ്ട്. നാം ജീവിക്കുന്നത് കിരീടങ്ങൾ വാഴുന്ന കാലത്തെന്നും എം മുകുന്ദൻ അഭിപ്രായപ്പെട്ടു.
ചില കാര്യങ്ങളിൽ ഇടർച്ചകളുണ്ട്. അത് പരിശോധിക്കണം. സിംഹാസനത്തിലിരിക്കുന്ന എല്ലാ ഭരണാധികാരികൾക്കും തൻറെ വിമർശനം ബാധകമാണെന്നും ചോര ഒഴുക്കാൻ അധികാരികളെ അനുവദിക്കരുത്. ഇഎംഎസ് നേതൃപൂജകളിൽ ഒന്നും ഉണ്ടായിരുന്നില്ല എന്ന എംടിയുടെ വിമർശനം ഉൾക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.