യുഎഇയിൽ ഇനി വിസകൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധം

Date:

Share post:

യുഎഇയിൽ പുതിയ വിസകൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നതായി അധികൃതർ. വിസയ്ക്ക് അപേക്ഷിക്കുന്നവർ രാജ്യത്തെ അംഗീകൃത കമ്പനികളുടെ ഇൻഷുറൻസ് പരിധിയിലായിരിക്കണമെന്ന് യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി ആൻഡ് സിറ്റിസൻഷിപ്പും കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയും അറിയിച്ചു.

ഗോൾഡൻ വിസക്കാർ കുടുംബാംഗങ്ങൾക്ക് വിസ എടുത്താൽ ഇൻഷുറൻസ് എടുക്കണം. വിസ കാലാവധി അവസാനിക്കുന്നത് വരെ ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കണം. 5 വർഷം കാലാവധിയുള്ള ടൂറിസ്റ്റ് വിസ, ചരക്ക് വാഹന ഡ്രൈവർമാർക്ക് പ്രവേശിക്കാനുള്ള വിസ, ചികിത്സയ്ക്കായി നൽകുന്ന സന്ദർശക വിസ എന്നിവയെല്ലാം ലഭിക്കാൻ അപേക്ഷകർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ചേർന്നിരിക്കണം.

ആരോ​ഗ്യ ഇൻഷുറൻസ് നിർബന്ധമായതോടെ ഇൻഷുറൻസ് കമ്പനികൾ വിവിധ പാക്കേജുകൾ പ്രഖ്യാപിച്ചു. വിസ കാലാവധിക്കനുസരിച്ചുള്ള പാക്കേജുകളും അടിയന്തര ചികിത്സ ആവശ്യമുള്ള ഘട്ടത്തിൽ മാത്രം പ്രയോജനപ്പെടുന്നതുമായ പാക്കേജുമെല്ലാം ഇതിൽപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

നടനും നിർമ്മാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക...

ഏഴ് ദിവസത്തേയ്ക്ക് സൗജന്യ 53 ജിബി ഡാറ്റ; യുഎഇ ദേശീയ ദിനത്തിൽ വമ്പൻ ഓഫറുമായി ഡു

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം ഓപ്പറേറ്റർ ഡു. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ഏഴ് ദിവസത്തേക്ക് 53 ജിബി...

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത് സൗദി ഭരണാധികാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176...

യുഎഇ ദേശീയ ദിനം; അവധി ദിനത്തിൽ കുടുംബങ്ങൾക്ക് മാത്രമായി ദുബായിലെ 4 പൊതു ബീച്ചുകൾ

53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ്...