യമനില്‍ വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിന് പരിശ്രമിക്കുന്നുണ്ടെന്ന് പ്രവാസി വ്യവസായി എംഎ യുസഫലി. കേസിന് നിരവധി നിയമപ്രശ്നങ്ങളുണ്ട്. കൊല്ലപ്പെട്ടയാളുടെ കുടുംബം നല്‍കുന്ന മാപ്പിലാണ് പ്രതീക്ഷകൾ. ദയാദാനം നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചകൾ പുരോഗമിക്കുകയാണ്. അവസരോചിതമായി ഇടപെടലുകൾ ഉണ്ടാകുമെന്നും യൂസഫലി പറഞ്ഞു.
നിമിഷപ്രിയയുടെ മോചനത്തിനായി ഏത് വിധത്തിലുളള സഹകരണവും ഉണ്ടാകുമെന്ന് യൂസഫലി വ്യക്തമാക്കി. മോചനത്തിനായി പലരും പരിശ്രമിക്കുകയാണ്. അത്തരം പരിശ്രമങ്ങൾ വിജയിക്കട്ടേയെന്നാണ് തന്‍റെ പ്രാര്‍ത്ഥനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റമാദാനോട് അനുബന്ധിച്ച് മക്ക സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് യൂസഫലി പ്രതികരിച്ചത്.
നിമിഷ പ്രിയയുടെ മോചനത്തിന് ആക്ഷന്‍ കൗണ്‍സില്‍വഴി യമനില്‍ മന്ത്രിതല ചര്‍ച്ചകൾ നടത്തിയിരുന്നു. കൊല്ലപ്പെട്ട തലാലിന്‍റെ കുടുംബവുമായി ദയാദാനം സംബന്ധിച്ച ചര്‍ച്ചകൾ തുടരുകയാണ്. ദയാദാനം സംബന്ധിച്ച് റംമദാന്‍ അവസാനിക്കും മുമ്പ് തീരുമാനത്തിലെത്തണമെന്ന് നിമിഷ പ്രിയയേയും യമന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.